Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:ശരീരമനങ്ങിയുള്ള ജോലി, ഇരുചക്ര വാഹനങ്ങളിലെ യാത്ര, പടി കയറൽ ഇവയൊക്കെ ഗർഭം അലസിപ്പോകുന്നതിന് കാരണമാണോ?
കല
തിരുവനന്തപുരം
ഉത്തരം:ആരോഗ്യപരമായും വിദ്യാഭ്യാസപരമായും മുന്നിലാണ് കേരളം. എന്നാൽ ഗർഭകാല പരിപാലനത്തിൽ കേരളത്തിലെ സ്ത്രീകൾ ഇപ്പോഴും തികച്ചും അശാസ്ത്രീയമായ പല വിശ്വാസങ്ങളും വച്ചുപുലർത്തുന്നുണ്ട്.ഇത് മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഒരു സ്ത്രീ ഗർഭിണിയാണെന്നറിയുന്ന ദിവസം മുതൽ ശരീരമനങ്ങിയുള്ള ജോലികൾക്ക് ( മുറ്റമടിക്കുക, തുണിയലക്കുക) വിലക്ക് വരുന്നു. ആദ്യത്തെ മൂന്നുമാസം ഇങ്ങനെയുള്ള ജോലികൾ ചെയ്താൽ ഗർഭം അലസിപ്പോകും എന്ന വിശ്വാസം വച്ചുപുലർത്തുന്നതിനാലാണിത്. പടികൾ കയറിയാലും ഇത് സംഭവിക്കും എന്ന ഭയത്തിൽ താമസം തന്നെ താഴത്തെ നിലയിലേക്ക് മാറ്റുന്നവരുമുണ്ട്. ഇരുചക്രവാഹനങ്ങളിലും മുച്ചക്രവാഹനങ്ങളിലുമുള്ള യാത്രക്കാർക്കും ഈ വിലക്ക് ബാധകമാണ്.ശാസ്ത്രീയ വസ്തുത ശരീരമനങ്ങിയുള്ള ജോലി, ഇരുചക്ര വാഹനങ്ങളിലെ യാത്ര, പടി കയറൽ ഒന്നും തന്നെ ഗർഭം അലസിപ്പോകുന്നതിന് ഒരു കാരണമല്ല എന്നതാണ്.ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ ഗർഭം അലസിപ്പോകുന്നതിന്റെ കാരണങ്ങൾ പലതാണ്. കുഞ്ഞിന് ഏതെങ്കിലും രീതിയിലുള്ള ജനിതക വൈകല്യങ്ങൾ, അമ്മയ്ക്ക് പ്രമേഹം തുടങ്ങിയ അസുഖങ്ങൾ, വിരളമായി അമ്മയിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ എന്നിവയാണ് ഇവയിൽ പ്രധാനമായത്. പൂർണ വിശ്രമം ഇതിനൊന്നും ഒരു പരിഹാരവും അല്ല. മാത്രമല്ല ഗർഭകാലത്ത് ശാരീരിക വ്യായാമം ഇല്ലാതെ വന്നാൽ അത് ദോഷവും ചെയ്യും.