Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:36 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, ask your doctor, kidney, health, i2inews

ചോദ്യം: എനിക്ക് 50 വയസ്സുണ്ട്. വൃക്കരോ​ഗം വളരെ വർദ്ധിച്ചുവരികയാണല്ലോ? വൃക്കകളുടെ  ആരോ​ഗ്യത്തിന് എന്തൊക്കെയാണ് ചെയ്യേണ്ടത്?

ഉത്തരം: വൃക്കകൾ  ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ താഴെ പറയുന്ന 7 മാർ​ഗങ്ങൾ അവലംബിക്കണം.
1. മൂത്രം പിടിച്ചു നിര്‍ത്തരുത്-മൂത്രശങ്ക ഉണ്ടായാല്‍ മൂത്രം പുറത്തു കളയാതെ പിടിച്ചു നിര്‍ത്തുന്നത് വൃക്കകള്‍ക്ക് അമിതസമ്മര്‍ദം നല്‍കും. ഈ ശീലം വൃക്കയ്ക്ക് ആപത്തുണ്ടാക്കും.

2. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക-അമിതഅളവില്‍ ഉപ്പ് ഉള്ളില്‍ ചെല്ലുന്നത് വൃക്കകള്‍ക്ക് അപകടമാണ്. ശരീരത്തില്‍ എത്തുന്ന സോഡിയത്തിന്റെ 95 ശതമാനവും കൈകാര്യം ചെയ്യുന്നത് വൃക്കയാണ്. അപ്പോള്‍ അമിത അളവില്‍ ഉപ്പ് ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ഇരട്ടിപ്പിക്കും.

3. വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക-അമിതമായി വേദനസംഹാരികളെ ആശ്രയിക്കരുത്. ഒട്ടുമിക്ക വേദനസംഹാരികളും വൃക്കകള്‍ക്ക് അപകടമാണ്.

4. മധുരം, മദ്യം, പ്രോട്ടീന് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക-ഇവയെല്ലാം ഒരുപരിധിയില്‍ കൂടുതല്‍ ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

5. പുകവലി ഉപേക്ഷിക്കുക-പുകവലി വൃക്കകളെ തകരാറിലാക്കുന്ന കാരണങ്ങളില്‍ മുന്നിലാണ്. പുകവലി ഹൈപ്പര്‍ടെന്‍ഷന് ഉണ്ടാക്കുകയും അത് വൃക്കകളിലേക്കുള്ള രക്തയോട്ടം കൂറയ്ക്കുകയും ചെയ്യും.

6. കാപ്പി,ചായ കുടി നിയന്ത്രിക്കുക-കഫീന് അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് നന്നല്ല. അതുകൊണ്ടു തന്നെ കാപ്പിയും ചായയും കുടിക്കുന്നത് കുറയ്ക്കാം.

7. നന്നായി ഉറങ്ങുക- നല്ലയുറക്കവും കിഡ്‌നിയുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. നന്നായി ഉറങ്ങാന്‍ സാധിക്കാതെ വന്നാല്‍ അത് മൊത്തം അവയവങ്ങളെയും ബാധിക്കും. അതുകൊണ്ട് ഉറക്കം മറന്നുള്ള പ്രവൃത്തികള്‍ വേണ്ട. വ്യായാമം പതിവാക്കുക, നല്ല ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കാം.

Readers Comment

Add a Comment