Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: രക്തസമ്മര്‍ദം കുറയുന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം. രക്തസമ്മർദ്ദം കുറഞ്ഞാൽ എന്താണ് ചെയ്യേണ്ടത്?അഖില,തിരുവനന്തപുരം
രക്തസമ്മര്‍ദത്തിന് ചികിത്സയേക്കാള്‍ പ്രധാനം ഭക്ഷണത്തിലേയും മറ്റും നിയന്ത്രണങ്ങളാണ്. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ഉപ്പ് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നതും, കഞ്ഞിവെള്ളത്തില്‍ ഉപ്പുചേര്‍ത്ത് കുടിക്കുന്നതും കൂടുതല്‍ ഉപ്പ് ശരീരത്തിലെത്തിക്കാനുള്ള എളുപ്പവഴികളാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇത്തരം പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രമേ ഉപ്പ് ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമുള്ളൂ.
ഇരട്ടിമധുരത്തിന്റെ വേരിന് ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കി ശരീരത്തെ സംരക്ഷിക്കാന്‍ ശേഷിയുണ്ട്. ഇരട്ടി മധുരം കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തുളസി കൃത്യമായ പരിഹാരം കാണും. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറഞ്ഞെന്നു തോന്നിയാല്‍ അല്‍പം തുളസിയിട്ട ചായ കുടിക്കാം. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് കൃത്യമാക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസും കാരറ്റ് ജൂസും രക്തസമ്മര്‍ദം കുറഞ്ഞാല്‍ കഴിക്കുന്നത് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാനും കൃത്യമായ അളവില്‍ ആക്കാനും ഇവ സഹായിക്കും. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിക്കുന്നതും ഗുണം ചെയ്യും.