Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:ഞാൻ പത്തുമാസം ഗർഭിണിയാണ്. ജനിക്കുന്ന കുഞ്ഞിനെക്കുറിച്ച് ഒരു പാട് ഉത്കണ്ഠയുണ്ട്. എന്റെ സുഹൃത്തിന്റെ കുഞ്ഞിന് കാഴ്ചശക്തി കുറവാണെന്ന് പറഞ്ഞു. കുഞ്ഞിന് കാഴ്ചയുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?സൗമ്യ,കോട്ടയം
ഉത്തരം:കുഞ്ഞുങ്ങൾക്ക് എപ്പോഴാണ് പൂർണമായി കഴ്ചശക്തി ലഭിക്കുക എന്നത് മാതാപിതാക്കൾക്ക് ഉണ്ടാകുന്ന സംശയമാണ്. മാത്രമല്ല കുഞ്ഞുങ്ങൾ വീഴുന്നത് അവരുടെ ശ്രദ്ധക്കുറവ് മൂലമാണോ കാഴ്ച ശക്തി കുറവായത് കൊണ്ടാണോ എന്നും അവർ സംശയിക്കുന്നുണ്ട്. എന്നാൽ മൂന്നുമാസം പ്രായമാകുന്നതോടെ കുഞ്ഞിന്റെ കണ്ണിന് സാമാന്യം നല്ല കാഴ്ചശക്തി ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ആറ് മാസത്തോടെ തന്റെ മുന്നിലെ വസ്തുക്കളെ കണ്ടെത്തി കയ്യിലെടുത്ത് കളിക്കാനാവും.കയ്യിലുള്ള സാധനം വാങ്ങി നിലത്ത് വയ്ക്കണമെങ്കിലും കൃത്യമായി അത് തിരിച്ചു കൈയിലെടുക്കണമെങ്കിലും കൃത്യമായ കാഴ്ചശക്തി ഉണ്ടായിരിക്കാണം. കയ്യിലുള്ള വസ്തുവിലേക്ക് നോക്കാതിരിക്കുക, അടുത്തിരിക്കുന്ന കളിപ്പാട്ടം എടുക്കാതിരിക്കുക, നിറമുള്ള വസ്തുക്കൾ മാറ്റി മാറ്റിപ്പിടിക്കുമ്പോൾ അതിലേക്ക് മാറി മാറി നോക്കാതിരിക്കുക, ചെറിയ വസ്തുക്കൾ ശ്രദ്ധിക്കാതിരിക്കുക എന്നിവ കണ്ടാൽ നേത്രരോഗ വിദഗ്ദ്ധന്റെ വിശദമായ പരിശോധന ആവശ്യമായി വരും.