Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 20 വയസ്സുണ്ട്. വിയർപ്പ് നാറ്റമാണ് എന്നെ അലട്ടുന്ന പ്രശ്നം. അമിതവിയർപ്പുമുണ്ട്. എന്താണ് ഇതിനുള്ള പരിഹാരം?രാജേശ്വരി,തിരുവനന്തപുരം
ഉത്തരം:ശരീരം അമിതമായി ചൂടാകുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ അപ്പോക്രിന്‍, എക്രിന്‍ എന്നീ വിയര്‍പ്പു ഗ്രന്ഥികള്‍ കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് വിയര്‍പ്പ് അപകടകാരിയല്ലെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.
യഥാര്‍ത്ഥത്തില്‍ വിയര്‍പ്പിന് അസഹ്യമായ രീതിയില്‍ യാതൊരു വിധത്തിലുള്ള ഗന്ധവുമില്ല. എന്നാല്‍ വിയര്‍പ്പ് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അണുക്കളുമായും അഴുക്കുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലും തങ്ങി നിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന് സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പ് ശല്യക്കാരനാവുന്നതും അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാവുന്നതും.
അമിതമായി ചൂടേല്‍ക്കുന്നത് അമിതമായി വിയര്‍ക്കുന്നതിന് കാരണമാവും. ഇത് വിയര്‍ക്കുന്നതിന്റെ സ്വാഭാവിക കാരണമാണ്. ഇതിനു പുറമേ പാരമ്പര്യമായും രോഗങ്ങള്‍ മൂലം അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വിയര്‍പ്പ് നാറ്റം അസഹ്യമാവുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ചികിത്സ തേടാം.
ശരീരത്തില്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം പോലുള്ള സുഗന്ധ ദ്രവ്യങ്ങള്‍ ശരീരവുമായി പ്രവര്‍ത്തിക്കുമ്പോഴും ശരീരഗന്ധം അസഹ്യമായേക്കാം. കഫീനടങ്ങിയ ആഹാരം വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്‌ളാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുക. വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.ചില ഡിയോഡ്രന്റ്‌സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും.