Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 24 വയസ്സുണ്ട്. മുടി കൊഴിച്ചിലാണ് എന്റെ പ്രശ്നം. താരനുമുണ്ട്. കഷണ്ടിയായിപ്പോകുമോ എന്ന് ടെൻഷനുണ്ട്. മുടികൊഴിച്ചിൽ നിറുത്താൻ എന്തുചെയ്യണം?
രാംകുമാർ
തിരുവനന്തപുരം
ഉത്തരം:മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്ന ജീവകമെന്നാണ് വിറ്റാമിൻ ഇ പൊതുവെ അറിയപ്പെടുന്നത്. പുറമേ മറ്റ് പല ഗുണങ്ങളും ഇതിനുണ്ട്. ശരീരത്തിലെ കൊഴുപ്പ് അലിയിക്കുന്ന ആന്റി ഓക്സിഡന്റാണിത്. ഹൃദയാഘാതത്തിന് ശേഷം പേശികൾക്കുണ്ടാകുന്ന ക്ഷതം തടയാൻ പോലും കഴിവുള്ളതാണ് ഈ ജീവകമെന്നറിയുമ്പോഴാണ് പ്രാധാന്യം മനസിലാകുന്നത്.
ബ്രോക്കോളി, നട്സ്, സൂര്യകാന്തി വിത്ത്, ബദാം, പീനട്ട് ബട്ടർ, കാപ്സിക്കം, ഉണങ്ങിയ ആപ്രിക്കോട്ട്, കിവി എന്നിവയിൽ വിറ്റാമിൻ ഇ ധാരാളമുണ്ട്. മുടിയുടെയും ചർമ്മത്തിന്റെയും സൗന്ദര്യം വർദ്ധിപ്പിക്കാനായി വിറ്റാമിൻ ഇ ക്യാപ്സൂളുകൾ ധാരാളമായി ഉപയോഗിക്കുന്നത് അഭികാമ്യമല്ല. തലയോട്ടിയിൽ ചൊറിച്ചിൽ, ചർമ്മത്തിൽ ചുവന്ന പാടുകൾ, അമിതമായ ക്ഷീണം, തലവേദന എന്നിവയെല്ലാം വിറ്റാമിൻ ഇ യുടെ അമിത ഉപയോഗത്തിന്റെ പാർശ്വഫലങ്ങളാണ്.