Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 30 വയസ്സുണ്ട്. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിംഗ് മാനേജറാണ്. ചെറിയ കാര്യങ്ങൾക്ക് പോലും മാനസികസമ്മർദ്ദമുണ്ടാകുന്നതാണ് എന്നെ അലട്ടുന്നത്. ഇതുകാരണം ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഇത് മാറ്റാൻ എന്തുചെയ്യണംം?അനി, തിരുവനന്തപുരം
ഉത്തരം:പ്രതികൂലസാഹചര്യങ്ങളല്ല, മറിച്ച് അവക്കു നാം കൊടുക്കുന്ന അനാവശ്യ വ്യാഖ്യാനങ്ങളാണ് പലപ്പോഴും മാനസികസമ്മര്‍ദ്ദത്തിനു കാരണമാകുന്നത്. മാത്രമല്ല, മാനസികസമ്മര്‍ദ്ദമുള്ളപ്പോള്‍ നാം ചുറ്റുപാടുകളിലെ അപകടങ്ങളെ പൊലിപ്പിച്ചു കാണുകയും നമുക്കുള്ള കഴിവുകളെ വിലമതിക്കാതിരിക്കുകയും ചെയ്‌തേക്കാം.
ഇത് മാനസികസമ്മര്‍ദ്ദം കൂടുതല്‍ വഷളാവാന്‍ മാത്രമേ സഹായിക്കൂ. ഉദാഹരണത്തിന് ഒരു പ്രസംഗത്തിനു തയ്യാറെടുക്കുമ്പോള്‍ ''ഞാന്‍ എന്തെങ്കിലും അബദ്ധം പറഞ്ഞാലോ?!'' എന്നു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് മാനസികസമ്മര്‍ദ്ദത്തിലേക്കു നയിച്ചേക്കാം. അതേസമയം, ''ഞാന്‍ നന്നായി തയ്യാറെടുക്കുന്നുണ്ട്,'' ''മുമ്പ് പ്രസംഗിച്ചപ്പോഴൊന്നും ഒരബദ്ധവും പറ്റിയിട്ടില്ല,'' ''കാണികള്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറുള്ളവരാണ്'' തുടങ്ങിയ ചിന്തകള്‍ മാനസികപിരിമുറുക്കം കുറക്കാനും ശാന്തമായ മനസോടെ സ്റ്റേജില്‍ കയറാനും സഹായിക്കും.
സമ്മര്‍ദ്ദത്തിലേക്കു നയിക്കുന്ന സാഹചര്യത്തെ ഒരു പുതിയ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണാന്‍ ശ്രമിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന്, ഇപ്പോള്‍ കണ്‍മുമ്പിലുള്ള ഭീകരമെന്നു തോന്നുന്ന ഒരു പ്രശ്‌നം കുറച്ചു മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷമുള്ള നമ്മുടെ ജീവിതത്തെ ബാധിക്കാനേ പോകുന്നില്ലെന്ന തിരിച്ചറിവ് ആ പ്രശ്‌നത്തെക്കുറിച്ചോര്‍ത്ത് അമിതമായി വിഷമിക്കുന്നതില്‍ നിന്ന് നമ്മളെ പിന്തിരിപ്പിച്ചേക്കും.
ജീവിതത്തില്‍ അടുക്കും ചിട്ടയും വളര്‍ത്തുക
അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി മാനസികസമ്മര്‍ദ്ദത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണ്. അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി മാനസികസമ്മര്‍ദ്ദത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണ്. നമ്മുടെ ലക്ഷ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും നമുക്ക് ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെയും മുന്‍ഗണനാക്രമത്തില്‍ ചിട്ടപ്പെടുത്തുന്നത് അവയെ കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാനും, പ്രതിസന്ധിഘട്ടങ്ങളെ കൂടുതല്‍ നന്നായി നേരിടാനും സഹായിക്കും. ചെയ്യാനുള്ള കാര്യങ്ങളെ അവയുടെ പ്രാധാന്യം, അവ ചെയ്തു തീര്‍ക്കുന്നതില്‍ കാണിക്കേണ്ട തിടുക്കം എന്നീ രണ്ടു വശങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാവുന്നതാണ്. അപ്പോള്‍ നമുക്ക് നാല് ഗ്രൂപ്പുകളാവും കിട്ടുക:
1. പെട്ടെന്നു ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍
2. പെട്ടെന്നു ചെയ്യേണ്ടതില്ലാത്ത പ്രധാനപ്പെട്ട കാര്യങ്ങള്‍
3. പെട്ടെന്നു ചെയ്യേണ്ട വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍
4. പെട്ടെന്നു ചെയ്യേണ്ടതില്ലാത്ത വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍