Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:33 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചോദ്യം: എനിക്ക് 32 വയസ്സുണ്ട്. തലവേദനയാണ്  എന്നെ അലട്ടുന്ന പ്രശ്നം. മാനസികസമ്മർദ്ദം ഉണ്ടാകുമ്പോഴാണ് തലവേദന കൂടുന്നത്. ഇത് മാറാൻ എന്തുചെയ്യണം?

സൗമ്യ, കൊച്ചി

 ഉത്തരം:കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ പ്രായഭേദമന്യേ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. തലവേദനയുടെ കാരണങ്ങള്‍ പലതാണ്. എന്നാല്‍, തലവേദന എന്ന് പറയും മുമ്പ് തന്നെ സാധാരണ സ്വയം ചികിത്സയായി. അതിന്റെ ഭാഗമായി പലതരം മരുന്നുകള്‍ മാറി, മാറി പരീക്ഷാക്കാറുമുണ്ട്. എന്നാല്‍, വേദനയെ പ്രതിരോധിക്കാന്‍ നാം കഴിക്കുന്ന ഇത്തരം മരുന്നുകള്‍ പലപ്പോഴും തത്ക്കാല ആശ്വാസം നല്‍കുമെങ്കിലും അവ അവശേഷിപ്പിക്കുന്ന പാര്‍ശ്വഫലം ചെറുതല്ല എന്നതാണ് സത്യം. അതിനാല്‍ തലവേദന എന്ന് പറയുമ്പോള്‍ തന്നെ മരുന്നുകള്‍ക്ക് പുറകേ പോകാതെ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പ്രതിരോധ മാര്‍ഗ്ഗങ്ങളുണ്ട്.
തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങള്‍ തന്നെയാണ് പലപ്പോഴും തലവേദനയുടെ കാരണം. മനസ്സിനും ശരീരത്തിനും വിശ്രമം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ അത് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
ശരീരത്തില്‍ ജലാംശം കുറയുന്നത് രക്തക്കുഴലുകള്‍ പരിമിതമാക്കുകയും ശരീരത്തിലെ ഓക്‌സിജന്റെയും രക്തത്തിന്റെയും ഒഴുക്കിനെ ബാധിക്കുന്നു. ഇത് പലപ്പോഴും തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഒന്നോ -രണ്ടോ ഗ്‌ളാസ് വെള്ളം കുടിച്ചാല്‍ തലവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും. പച്ചക്കറികള്‍, നട്ട്, ബീന്‍സ്, അവോക്കാഡോ, പഴം, അത്തിപ്പഴം, കറുത്ത ചോക്‌ളേറ്റ് തുടങ്ങിയവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക.
തലവേദനയുളളപ്പോള്‍ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്. ചായയുണ്ടാക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ഇഞ്ചിയും ഏലക്കായയും ഗ്രാമ്പൂവും ഇട്ടാല്‍ അത് മസാലച്ചായയായി. ഈ മസാലകള്‍ തലവേദന ഇല്ലാതാക്കുന്നു.
ചായ കുടിക്കുന്നത് ഒരു ശീലമാക്കി മാറ്റിയാല്‍ സമയാസമയത്ത് അത് കിട്ടാതെ വന്നാല്‍ തലവേദന വരുന്നവര്‍ നമ്മള്‍ക്കിടയിലുണ്ട്. ഈ ശീലം വന്നാല്‍ പിന്നെ ഇതില്‍ നിന്ന് പിന്‍തിരിയുക പ്രയാസമാണ്. എന്നാല്‍, ചായകുടി തലവേദനക്കുളള ഒരു പരിഹാരമല്ലെന്ന് ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
പിരിമുറുക്കം കാരണമോ, ജോലിക്കൂടുതല്‍ കാരണമോ ആണ് തലവേദനയെങ്കില്‍ ചെറുചൂടുള്ള എണ്ണയോ, വെളിച്ചെണ്ണയോ ഉപയോഗിച്ച് തലയൊന്ന് മസാജ് ചെയ്യുക. നെറ്റിയിലും ചില പ്രത്യേക പ്രഷര്‍പോയന്റുകളുണ്ട്. ഇവയില്‍ മൃദുവായി മസാജ് ചെയ്യുന്നത് പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കും.
മദ്യപാനികളില്‍ തലവേദനയുണ്ടാകാറുണ്ട്. മദ്യം ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതിനാലാണ് മദ്യപിക്കുന്നവരില്‍ തലവേദനയുണ്ടാകുന്നത്. അത് മാറാനായി ധാരാളം വെളളം കുടിക്കുക. ചെറുചൂടുള്ള നാരങ്ങാവെളളത്തില്‍ ഉപ്പും പഞ്ചസാരയും തുല്യഅളവില്‍ ചേര്‍ത്ത് കുടിക്കുന്നത് മദ്യപിച്ചതിനാലുള്ള തലവേദനക്ക് പരിഹാരമാണ്.
ഐസ് നിറച്ച പ്‌ളാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നതാണ് തലവേദനയ്ക്കുള്ള ഒരു പരിഹാര മാര്‍ഗ്ഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ഈ മാര്‍ഗ്ഗം മാനസിക സംഘര്‍ഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാന്‍ ഉത്തമാണ്

Readers Comment

Add a Comment