Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:36 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചോദ്യം: എനിക്ക് 60 വയസ്സുണ്ട്. തണുപ്പുകാലത്ത് ശരീരവേദന ഉണ്ടാകുന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം? ഇത് മാറാൻ എന്തുചെയ്യണം?

കല, പത്തനംതിട്ട

ഉത്തരം:അന്തരീക്ഷത്തിൽ തണുപ്പ് കൂടുമ്പോൾ പലരുടെയും പരാതിയാണ് വേദന. മുൻപ് ഉണ്ടായിരുന്ന വേദന ഒറ്റ ദിവസം കൊണ്ട് വളരെ വർദ്ധിക്കുകയോ പുതിയ വേദന ഉണ്ടാവുകയോ ചെയ്യുന്നത് വല്ലാതെ ബുദ്ധിമുട്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.പല രോഗങ്ങളിലും വേദന ഒരു പ്രധാന ലക്ഷണമാണ്. എന്നാൽ നീരും വേദനയും ഒരുമിച്ച് ഉണ്ടാകുമ്പോൾ സന്ധികൾ അനക്കുവാൻ പോലും കഴിയാത്ത അവസ്ഥ ഒരിക്കലെങ്കിലും അനുഭവിച്ചവർ പെട്ടെന്ന് മറക്കാൻ ഇടയില്ല.നല്ല തണുപ്പുള്ള പ്രദേശത്ത് വസിക്കുന്നവർ തണുപ്പ് അധികമായി എൽക്കാതിരിക്കുന്ന വിധത്തിൽ മുൻകരുതലുകൾ സ്വീകരിക്കും.എന്നാൽ കേരളത്തിൽ ഇപ്പോൾ ചില ദിവസങ്ങളിൽ മാത്രവും അത് തന്നെ രാത്രിയുടെ ചില യാമങ്ങളിൽ മാത്രവും ആണ് തണുപ്പ്.

രാത്രി ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നതും, ശരീരം തണുത്തിരിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും, തണുപ്പ് ഉണ്ടാക്കുന്ന ആഹാരം കൂടുതൽ കഴിക്കുന്നതും, ശരീര ഭാഗങ്ങളിൽ തണുപ്പ് എൽക്കുന്നതും, അമിത അധ്വാനവും വേദന വർധിക്കാൻ കാരണമാകുന്നു.ഡിസംബർ പോലെ തന്നെ ജനുവരി മാസവും തണുപ്പ് ആവർത്തിക്കാനാണ് സാധ്യത.തണുപ്പ് കാലത്ത് ത്വക്കിന്റെ രൂക്ഷത വർദ്ധിക്കുകയും പാദം വിണ്ടു കീറുകയും, സൈനസൈറ്റിസ് കൂടുകയും ചെയ്യാം. കണ്ണ് ചൊറിച്ചിൽ, തുമ്മൽ, ശ്വാസം മുട്ട് എന്നിവയും തണുപ്പ് കാലത്ത് വർദ്ധിക്കാം.ഇവയിൽ എല്ലാം തന്നെ പല തീവ്രതയിൽ വേദനയും കൂടി ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ.വേദന തോന്നിയാലുടൻ ചികിത്സകനെ കാണാതെ തോന്നിയ തൈലം വാങ്ങിപുരട്ടി നല്ല പോലെ തിരുമ്മുന്നവരെയും കാണാറുണ്ട്.വേദന വർദ്ധിക്കാൻ ആ ഒരൊറ്റ കാരണം മാത്രം മതിയെന്ന് അറിയുക.വേദനാ സംഹാരികൾ തോന്നിയ പോലെ കഴിക്കരുത്.വേദന വന്നാൽ ഡോക്ടറെ കണ്ട് നിർദേശം തേടുക .
അപ്രതീക്ഷിതമായി വേദന വരാതിരിക്കാൻ മേൽപറഞ്ഞ കാരണങ്ങളെ ഒഴിവാക്കുക.

Readers Comment

Add a Comment