Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 40 വയസ്സുണ്ട്. അഞ്ചുവർഷമായി പ്രമേഹമുണ്ട്. പല്ലിൽ പുളിപ്പ് അനുഭവപ്പെടുന്നുണ്ട്. ദന്തസംരക്ഷണത്തിന് എന്താണ് ചെയ്യേണ്ടത്?
രാജി, കൊല്ലം
ഉത്തരം:പ്രമേഹരോഗികളിൽ വായിലെ ഉമിനീരിന്റെ അളവ് കുറയുന്നതാണ് പ്രധാനമായും ദന്താരോഗ്യം നശിപ്പിക്കുന്നത്. കൃത്രിമ ദന്തങ്ങൾ വയ്ക്കുമ്പോഴും അസ്വസ്ഥതകളുണ്ടാകാറുണ്ട്. അങ്ങനെയുണ്ടായാൽ അപ്പോൾത്തന്നെ ഡോക്ടറെ കാണുക. പ്രമേഹരോഗികളിൽ രാസപ്രവർത്തനം മൂലം സാധാരണയിൽ കൂടുതൽ കീറ്റോൺ സംയുക്തങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ രോഗിയുടെ ശ്വാസത്തിലും ദുർഗന്ധമുണ്ടാക്കും.
മോണയിലെ പഴുപ്പ് വലിയൊരു ഭീഷണിയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷമോ, പല്ല് എടുത്തതിനു ശേഷമോ മുറിവുണങ്ങാൻ കാലതാമസമുണ്ടായാൽ അടിയന്തര ചികിത്സ തേടുക. വായിലെ ഓറൽ ലൈക്കൻ പ്ലാനസ് എന്ന അസുഖവും ഡോക്ടറെ കാണേണ്ട സാഹചര്യമാണ്.
പല്ലിലെ കക്ക അഥവാ കാൽക്കുലസ് യഥാസമയം നീക്കം ചെയ്യുക. മധുരപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക. കഴിക്കേണ്ടി വന്നാൽ ഉടൻ തന്നെ വായ നന്നായി കഴുകി വൃത്തിയാക്കുക. മോണയിൽ അമിതമായി ചുവപ്പുനിറം രക്തസ്രാവം , കൂർത്ത പല്ലുകളോ വയ്പുപല്ലുകളോ കാരണം മുറിവോ ഉണ്ടായാൽ യഥാസമയം ചികിത്സ തേടുക.
പ്രമേഹത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകളും ഇൻസുലിൻ കുത്തിവയ്പും മുടക്കരുത്. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ദിവസവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക. വ്യതിയാനമുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.