Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എന്റെ മകൾ ഡിഗ്രിക്ക് പഠിക്കുന്നു. കോളേജിൽ നിന്ന് വീട്ടിലെത്തിയാൽ അവൾ മൊബൈൽ ഫോൺ ഇടതടവില്ലാതെ ഉപയോഗിക്കുന്നു. അരുതെന്ന് പറഞ്ഞാൽ അസ്വസ്ഥയാകും. എന്താണ് ചെയ്യേണ്ടത്?അനിത, കൊച്ചി
ഉത്തരം:മൊബൈല്‍ ഫോണിനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിൽ നോമോ ഫോബിയ എന്ന മാനസികപ്രശ്നമാണ് നിങ്ങളുടെ മകൾക്കുള്ളത്.'നോ മൊബൈല്‍ ഫോബിയ' എന്നതിന്റെ ചുരുക്കപ്പേരാണ് നോമോഫോബിയ. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പ്രായഭേദമില്ലാതെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. ഇത്തരക്കാര്‍ സ്വന്തം ഫോണ്‍ സ്വല്‍പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുമ്പോള്‍ വല്ലാതെ അസ്വസ്ഥരാവാറുണ്ട്. ഫോണ്‍ കയ്യിലില്ലെന്ന ചിന്ത പോലും അവരില്‍ ഉത്ക്കണ്ഠ വര്‍ധിപ്പിക്കും.
സ്മാര്‍ട്ട് ഫോണുകള്‍ വ്യക്തിപരമായ ഓര്‍മകളെ ഉണര്‍ത്തുന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ വ്യക്തിത്വത്തെ സ്മാര്‍ട്ട് ഫോണിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഫോണുകളെ തന്റെ തന്നെ ഭാഗമായി കാണുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അതിനോട് അടുപ്പമുണ്ടാവുന്നു. ലഭ്യമായ സൗകര്യങ്ങള്‍ കൂടുന്തോറും ഇതിനോടുള്ള ആശ്രിതത്വവും കൂടുന്നു. സ്മാര്‍ട്ട് ഫോണിനൊപ്പം ചെലവഴിക്കുന്ന സമയം കൂടുന്തോറും നോമോഫോബിയയും വ്യാപകമാകുന്നു.
ഒരു കാരണവുമില്ലെങ്കിലും ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കുക, ഉറക്കത്തിനിടെ പാതിരായ്‌ക്കെഴുന്നേറ്റും ഫോണ്‍ നോക്കുക തുടങ്ങിയവയാണ് നോമോഫോബിയയുടെ ലക്ഷണങ്ങള്‍. മനുഷ്യരുമായി ഇടപഴകുന്നതിനേക്കാള്‍ ഫോണില്‍ സമയം ചെലവഴിക്കുക, ഫോണ്‍ ഉപയോഗത്താല്‍ പഠനമോ ജോലിയോ ഒക്കെ താറുമാറാവുക എന്നിവ ഫോണ്‍ അഡിക്ഷനായി മാറുന്നതിന്റെ ലക്ഷണങ്ങളാണ്. ഫോണിലൂടെയല്ലാതുള്ള ആശയവിനിമയത്തിന് പ്രാപ്തതക്കുറവുള്ളവരെ ഇതു കൂടുതലായി ബാധിക്കാം.
ചിന്താഗതികളിലെ എന്തൊക്കെ കാര്യങ്ങളാണ് ഫോണ്‍ അഡിക്ഷനിലേക്ക് നയിക്കുന്നതെന്ന് മനസിലാക്കുകയാണ് ഇത് മറികടക്കാനുള്ള മാര്‍ഗ്ഗം. ഇതിനായി മനശ്ശാസ്ത്ര വിദഗ്ധര്‍ അടക്കമുള്ളവരുടെ സഹായം തേടാവുന്നതാണ്. 'കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി' എന്ന മന:ശാസ്ത്രചികിത്സ ഇത്തരക്കാരില്‍ ഫലപ്രദമാകാറുണ്ട്.