Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എന്റെ മകൾക്ക് 16 വയസ്സുണ്ട്. പാറ്റ, പല്ലി എന്നിവയെക്കാണുമ്പോൾ അവൾക്ക് വല്ലാത്ത പേടിയാണ്? എന്തുകൊണ്ടാണിത്?
സീമ, കോട്ടയം
ഉത്തരം:ഫോബിയ എന്നാണ് ഇംഗ്ലീഷില്‍ പേടിയെ സൂചിപ്പിക്കുന്നത്.ഫോബിയകള്‍ക്ക് വ്യക്തിപരമായി വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില പ്രത്യേക വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഉണ്ടായ സമ്പര്‍ക്കംമൂലം മനസിലുണ്ടായ ആഘാതമാണ് പലപ്പോഴും പില്‍ക്കാലത്ത് പലര്‍ക്കും വിട്ടുമാറാത്ത ഭയമായി തീരുന്നത്. ലഘുവായ ഒരു മാനസികരോഗമായിട്ടാണ് ഫോബിയകള്‍ ഗണിക്കപ്പെടുന്നത്. പ്രധാനമായും മൂന്നുതരം ഫോബിയകളാണുള്ളത്. മറ്റെല്ലാം ഇതിന്റെ ഉപവിഭാഗങ്ങളാണ്. പ്രാണികളോടും പാറ്റകളോടുമൊക്കെ അകാരണമായ ഭയം വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. ആകറോ ഫോബിയ എന്ന മാനസികാവസ്ഥയാണിത്. വലിയ ധൈര്യശാലിയായി ചമഞ്ഞ് കൂട്ടുകാരോടൊപ്പം കളിച്ചു തിമിർക്കുന്നവർ പഠനമുറിയിലോ മറ്റോ ഒരു എട്ടുകാലിയെയോ പാറ്റയെയോ പല്ലിയെയോ കണ്ടാൽ പെട്ടെന്ന് പേടിച്ചോടുന്നത് കാണാം. നിങ്ങളുടെ മകൾക്കുള്ളതും ഈ പ്രശ്നമാണ്. കൗൺസിലിങ്ങ് വഴി ഇത് മാറ്റിയെടുക്കാൻ സാധിക്കും.