Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: വളരെ വിഷമത്തോടെയാണ് ഞാനീ കത്തെഴുതുന്നത്. എന്റെ അടുത്ത സുഹൃത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചു. പ്രാഥമിക ശുശ്രുഷ വേണ്ടവിധം ചെയ്യാത്തതുകൊണ്ടാണ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. വൈദ്യുതാഘാതമേറ്റാൽ ഉടനടി എന്താണ് ചെയ്യേണ്ടത്?
ഉത്തരം:ചെറുതും വലുതുമായ വൈദ്യുതാഘാതങ്ങള്‍ ഏല്‍ക്കുകയോ സാക്ഷിയാവുകയോ ചെയ്യാത്തവവര്‍ ഉണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ സമയോചിതമായ പ്രവൃത്തികള്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും..
ക്രിസ്തുമസ് പോലുള്ള ആഘോഷ കാലങ്ങള്‍ വൈദ്യുതാഘാതത്തിന്റെ കൂടി സമയമാണ്. ചെറുതും വലുതുമായ വൈദ്യുതാഘാതങ്ങള്‍ സാധാരണം.
വൈദ്യുതിയുമായി നേരിട്ട് ബന്ധപ്പെടുന്നയാള്‍ കാലില്‍ റബര്‍ /പ്ലാസ്റ്റിക്ക് ചെരുപ്പോ ലോഹ നിര്‍മ്മിത ആണികള്‍ ഇല്ലാത്ത മറ്റു പാദരക്ഷയോ ധരിചിട്ടുണ്ടെങ്കില്‍ വൈദ്യുതാഘാതത്തെ ഒരു പരിധി വരെ തടയാനാകും. റബ്ബറിന്റെ കയ്യുറ ധരിച്ചു ലൈനില്‍ പ്രവര്‍ത്തിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.
ഷോക്കേറ്റയാളെ രക്ഷിക്കാന്‍ ആദ്യമായി വൈദ്യുത ബന്ധം വേര്‍പെടുത്തുകയാണ് വേണ്ടത്. മെയിന്‍ സ്വിച്ച് അധികം ദൂരെ അല്ലെങ്കില്‍ അത് ഓഫ് ആക്കുക. അല്ലെങ്കില്‍ വൈദ്യുതി പ്രവഹിക്കാത്ത എന്തെങ്കിലും സാധനം ഉണങ്ങിയ മുളയോ പ്ലാസ്റ്റിക് വടിയോ ഉപയോഗിച്ച് ഷോക്കടിച്ച ആളില്‍ നിന്നും വൈദ്യുതി പ്രവാഹത്തില്‍ നിന്നും തട്ടിമാറ്റുക. യാതൊരു കാരണവശാലും നേരിട്ട് അയാളെ പിടിക്കരുത്. അങ്ങനെ ചെയ്താല്‍ രക്ഷിക്കാന്‍ ചെല്ലുന്ന ആളും അപകടത്തില്‍ പെടാറുമുണ്ട്.
ഷോക്കടിക്കുമ്പോള്‍ ശ്വസന കേന്ദ്രത്തില്‍ കൂടിയാണ് പ്രവഹിക്കുന്നതെങ്കില്‍ താല്‍ക്കാലികമായി അയാളുടെ ശ്വാസം നിലച്ചുപോകാറുണ്ട്. പിന്നീട് ശ്വാസം എടുക്കാന്‍ കഴിയാത്ത നിലയിലെത്തുകയും ചെയ്യുമ്പോഴാണ് ഷോക്കേറ്റയാള്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കേണ്ടി വരുന്നത്.
ശ്വാസം നിലക്കുകയും ബോധം നഷ്ടമാവുകയും ചെയ്താലും ഷോക്കേറ്റയാളുടെ ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാനാകും. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കേണ്ടത് അത്യാവശ്യമാണ്.
ഷോക്കടിച്ച ആളിന്റെ വായില്‍ കൃത്രിമപ്പല്ലോ ഭക്ഷണ സാധനങ്ങളോ മറ്റെന്തെങ്കിലുമോ ഉണ്ടെങ്കില്‍ അത് എത്രയും വേഗം പുറത്തെടുക്കണം.വൈദ്യുതാഘാതത്തെ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ സി.പി.ആര്‍(Carddio Pulmmonary Resusciation) നല്‍കണം. ഹൃദയം സമ്മര്‍ദ്ദം കൊടുത്ത് കൃത്രിമമായി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ സി.പി.ആര്‍ സഹായിക്കും.
ശരീരം തണുത്തിട്ടുണ്ടെങ്കില്‍ പുതപ്പോ മറ്റു കൊണ്ടു ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കണം. പൊള്ളല്‍ ഏറ്റിട്ടുണ്ടെങ്കില്‍ അതിനു വേണ്ട പ്രാഥമിക ശുശ്രൂഷ നല്‍കുക. പൊള്ളിയ ഭാഗം വായുവില്‍ നിന്ന് മറച്ചു വെക്കുക. വസ്ത്രം പൊള്ളിയ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്നു എങ്കില്‍ അത് പറിച്ചു മാറ്റരുത്. പൊള്ളലിനു പറ്റിയ ഏതെങ്കിലും ദ്രാവകം പുരട്ടി മെല്ലെ വസ്ത്രം ഇളക്കി മാറ്റാം. യാതൊരു കാരണവശാലും മലിന ജലം ഉപയോഗിച്ച് കഴുകരുത്. പൊള്ളലേല്‍ക്കുന്നവരില്‍ കൂടുതലും അണു ബാധയേറ്റാണ് മരണപ്പെടുന്നത്.വൈദ്യുതാഘാതമേറ്റ ശേഷമുള്ള ആദ്യത്തെ പത്ത് മിനുട്ട് വളരെ നിര്‍ണായകമാണ്. അതുകൊണ്ട് ഷോക്കേറ്റയാളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.