Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എന്റെ കൈയ്യിലെ നഖം മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഇത് എന്തുകൊണ്ടാണ്?
സിനി,തിരുവനന്തപുരം
ഉത്തരം: നഖം നോക്കി ശരീരത്തിലെ രോഗങ്ങളെ തിരിച്ചറിയാൻ സാധിക്കും.പൂപ്പല്‍ ബാധയാണ് നഖത്തിലെ മഞ്ഞനിറത്തിന്റെ പ്രധാനകാരണം. ചിലരില്‍ തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും മഞ്ഞനിറം കണ്ടുവരുന്നു.
ചിലരില്‍ നഖത്തിനുചുറ്റും വെളുത്തനിറത്തില്‍ ഒരു ഫ്രെയിം രൂപപ്പെട്ടതായി കാണാം. കരളുമായി ബന്ധപ്പെട്ട അസുഖം ആ വ്യക്തിക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് അസുഖം ബാധിച്ചവരില്‍ ഇത്തരത്തില്‍ നഖത്തിനുചുറ്റും വെളുത്ത ഫ്രെയിം കാണാറുണ്ട്.നഖങ്ങളില്‍ സാധാരണയായി കാണാറുള്ള വെള്ള കുത്തുകള്‍ക്ക് കാരണം പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങിയവയുടെ അഭാവമാണ്. കുട്ടികളില്‍ ഇത് സാധാരണയായി കണ്ടു വരാറുണ്ട്.
പരുപരുത്ത പ്രതലവും നേരിയ വരകളും പ്രത്യേക്ഷപ്പെടുന്നത് സോറിയാസിസിന്റെയും ചിലയിനം വാതങ്ങളുടെയും ലക്ഷണങ്ങളാണ്. നഖത്തിനടിയിലെ തൊലി ചുവപ്പുകലര്‍ന്ന കാപ്പി കളറാകുന്നത് സോറിയാസിസിന്റെ പ്രകടമായ ലക്ഷണമാണ്. സോറിയാസിസിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് നഖങ്ങളിലാണ്. സോറിയാസിസ് വരുന്നവരുടെ നഖങ്ങളില്‍ കുഴികളും കണ്ടുവരാറുണ്ട്.
കൈവിരലുകളുടെ അഗ്രഭാഗവും നഖവും തടിച്ചു വീര്‍ക്കുന്ന അവസ്ഥയെ ക്ലബ്ബിങ് എന്നാണു പറയുന്നത്. ശ്വാസ കോശാര്‍ബുദം, ശ്വാസകോശത്തില്‍ പഴുപ്പ് കെട്ടല്‍, ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങള്‍, കരളിനെ ബാധിക്കുന്ന സിറോസിസ് തുടങ്ങിയവയെല്ലാം ക്ലബ്ബിങ്ങിന് കാരണമാകാം.
നഖത്തിനടിയിലെ കറുത്തവര ഗുരുതരമായ അസുഖത്തെക്കുറിച്ച് സൂചന നല്‍കുന്നു. തൊക്കിലുണ്ടാകുന്ന കാന്‍സറായ മെലനോമയുടെ പ്രകടമായ ലക്ഷണമാണിത്. പെട്ടെന്ന് കണ്ടുപിടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. അന്തഃസ്രാവി ഗ്രന്ഥികളുടെ തകരാറുകളായ അഡിസണ്‍സ് രോഗം, കുഷിങ് സിന്‍ഡ്രോം എന്നിവയെത്തുടര്‍ന്ന് നഖങ്ങള്‍ക്ക് കറുപ്പുനിറം ഉണ്ടാകാനിടയുണ്ട്.നഖത്തിന്റെ ഇളം നീല നിറം ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാകണം.