Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:40 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,social media addiction, ask your doctor, i2inews

ചോദ്യം:  എന്റെ മകൾക്ക് 18 വയസ്സുണ്ട്. സദാസമയവും ഇൻ‌ർനെറ്റിലാണ്. ഭക്ഷണം കഴിക്കുന്നതുപോലും നെറ്റ് സെർച്ച് ചെയ്തു കൊണ്ടാണ്.  ഇതുമാറ്റാൻ  എന്തു ചെയ്യണം?


ഉത്തരം: സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു  എന്നാണ് പിറ്റസ്ബർഗ് വൈദ്യശാസ്ത്ര സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത്‌.ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , പിൻട്രസ്റ്റ്, സ്‌നാപ്ചാറ്റ്, ലിങ്ക്ഡിൻ തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന 25% ആളുകൾക്കും ഭക്ഷണക്രമക്കേടുമൂലം അസുഖം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. ജീവന് തന്നെ ഭീഷണിയാകും മുമ്പ് രോഗലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് പ്രധാനമായ വെല്ലുവിളി. 

അമിതാഹാരമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മിക്കവരിലും കണ്ടുവരുന്ന പ്രധാന പ്രശ്നം. ഭക്ഷണം നിയന്ത്രിക്കാൻ ആകാത്തതാണ് ഈ അസുഖത്തിന് കാരണമായി വരുന്നത്. വിശപ്പുള്ളപ്പോഴും ഇല്ലാത്തപ്പോഴും അനിയന്ത്രിതമായി വേഗത്തിൽ ആഹാരം കഴിച്ച് വയറ് നിറക്കുകയാണ് ഈ രോഗലക്ഷണമുള്ളവർ ചെയ്യുക. ഇതുമൂലം ഉത്കണ്ഠയും സമ്മർദവും വർധിക്കുന്നു. ആരോഗ്യകരമായ വ്യവസ്ഥയിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതാണ്. സ്വയം നിയന്ത്രണമേർപ്പെടുത്തുകയോ മറ്റു തെറാപ്പിയിലൂടെ മാറ്റിയെടുക്കുകയോ ചെയ്യാം.

വിശപ്പില്ലായ്മയാണ് മറ്റൊരു പ്രശനം. ഈ രോഗലക്ഷണമുള്ളവർ ശരീരഭാരം കൂടുമോ എന്ന പേടിയിൽ ഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യാറ്. ഇതുമൂലം വിശപ്പ് കെട്ടുപോവുന്നു. നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള ഭക്ഷണം വളരെ കുറഞ്ഞ അളവിൽ കഴിക്കുകയോ അവയുടെ കലോറിയെപ്പറ്റി ആശങ്കപ്പെടുകയോ ചെയ്യുക ഈ അസുഖമുള്ളവരിൽ കണ്ടുവരുന്ന സ്വഭാവമാണ്. ഹൃദ്രോഗം , എല്ലുകൾ ശോഷിക്കൽ , വിളർച്ച മുതലായവയ്ക്ക് ഇത് കാരണമാകുന്നു. രോഗം മൂർ്ച്ഛിച്ചാൽ സൈക്കോതെറാപ്പിയിലൂടെയോ മരുന്നുകളിലൂടെയോ ഇത് മാറ്റിയെടുക്കാവുന്നതാണ്.

കഴിച്ച ഭക്ഷണം നിർബന്ധപൂർവം ഛർദിച്ചുകളയുന്നവരും കുറവല്ല. ആർത്തിയോടെ ഭക്ഷണം കഴിക്കുമെങ്കിലും അത് ശരീരഭാരം വർധിപ്പിക്കുമെന്ന പേടിയാണ് ഇവർക്ക്. ബുലീമിയ എന്ന ഈ അവസ്ഥ മൂലം വിഷാദരോഗം ഹൃദ്രോഗം മൂഡ് മാറ്റങ്ങൾ മുതലായ അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. ശരിയായ ആഹാരരീതിയും കൗൺസിലിങ്ങുമാണ് ഇതിനു പ്രതിവിധി.

Readers Comment

Add a Comment