Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എന്റെ മകന് 8 വയസ്സുണ്ട്. സോയബീൻ കഴിക്കുമ്പോൾ അവന് അലർജിയുണ്ടാകുന്നു. വായിൽ ചൊറിച്ചിൽ, മുഖത്ത് നീര് എന്നിവ കാണുന്നു. എന്തുകൊണ്ടാണിത്?
ഉത്തരം:കുട്ടികളിലെ അലർജികളിൽ പ്രധാനമാണ് സോയബീനിൽ നിന്നുള്ള അലർജി. മൂന്ന് മുതൽ 10 വയസു വരെയുള്ള കുട്ടികളിൽ സോയ അലർജി കാണപ്പെടുന്നു. വായിലെ ചൊറിച്ചിൽ ,ചുണ്ടിലും മുഖത്തും വീക്കം ,വയറുവേദന ,വയറിളക്കം ,ഛർദ്ദി, തൊലിപ്പുറത്തെ ചുവന്ന പാടുകൾ എന്നിവയാണ് സോയ അലർജിയുടെ ലക്ഷണങ്ങൾ. ഭക്ഷ്യവസ്തുക്കളുടെ കാലാവധി കൂട്ടാനായി ഉപയോഗിക്കുന്ന സോയ ലെസിതിൻ അലർജിയുണ്ടാക്കുന്നതാണ്.
സോയ ലെസിതിൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അലർജി ലക്ഷണം കണ്ടാൽ ഡോക്ടറെ കാണുക. സോയ പ്രോട്ടീൻ ആരോഗ്യകരമാണെങ്കിലും കുട്ടികൾക്ക് അലർജിയുണ്ടെങ്കിൽ ആസ്ത്മയ്ക്ക് കാരണമാകും. സോയ മിൽക്കും കുഞ്ഞുങ്ങളിൽ അലർജിയുണ്ടാക്കാറുണ്ട്. സോയ മിൽക്ക് കഴിച്ച ശേഷം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണുക. സോയ എണ്ണയ്ക്ക് താരതമ്യേന അലർജി കുറവാണെങ്കിലും ചില ഘട്ടങ്ങളിൽ അലർജിയുണ്ടാക്കും. സോയ എണ്ണയുള്ള ഭക്ഷണം കഴിച്ചാലുടൻ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. സോയ സോസ് അലർജി വായിലും ,ത്വക്കിലും പൊള്ളലുണ്ടാക്കും .