Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എന്റെ സുഹൃത്തിന്റെ മകന് ഡിസ്‌ലെക്‌സിയയാണെന്ന് പറഞ്ഞു? എന്താണ് ഡിസ്‌ലെക്‌സിയ, എന്തുകൊണ്ടിത് ഉണ്ടാകുന്നു. എന്തൊക്കെയാണ് പരിഹാരമാർഗങ്ങൾ?
സന്തോഷ്, തിരുവനന്തപുരം
ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്‌സ്, തോമസ് എഡിസണ്‍, സല്‍മ ഹെയ്ക്, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഇവരെയൊക്കെ പല വിധ സിദ്ധികള്‍ കൊണ്ട് അനുഗ്രഹീതരായ വിഖ്യാതരാണ്. ഇവരെയൊക്കെത്തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഇവരൊക്കെ ഡിസ് ലെക്‌സിയ എന്ന ശാരീരികഅവസ്ഥയെ നേരിട്ട് ജീവിതവിജയം കൈവരിച്ചവരാണ്. ലോകത്ത് ഈ പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള, പോകുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവും ആയവര്‍.
എന്നാല്‍ സമൂഹത്തിനു ഡിസ്ലെക്‌സിയ പോലുള്ള ശാരീരിക പ്രത്യേകതകളെക്കുറിച്ച് പലവിധ തെറ്റിധാരണകള്‍ നിലവിലും ഉള്ളതിനാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ പലപ്പോഴും പരിഹാസത്തിനും ഒറ്റപ്പെടലിനും പാത്രമാവുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ ഉണ്ടാവുന്നുണ്ട്.
എന്താണ് ഈ ഡിസ്‌ലെക്‌സിയ?
►തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റകുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന ഒരു പ്രത്യേക പഠനത്തകരാര്‍ ആണ് ഡിസ്ലെക്‌സിയ
►പ്രധാനമായും ഭാഷ കൈകാര്യം ചെയ്യുന്നതില്‍. വാക്കുകളിലെ അക്ഷരങ്ങള്‍ തിരിച്ചറിയുക, വാക്കുകള്‍ ഉച്ചരിക്കുക, വാക്കുകളുടെ അര്‍ഥം മനസിലാക്കിയെടുക്കുക, വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പറയുക, മനസിലാക്കിയ കാര്യങ്ങള്‍ എഴുതി പിടിപ്പിക്കുക എന്നിവ ഡിസ് ലെക്സിയ ബാധിച്ചവർക്ക് എളുപ്പം കഴിയില്ല.
►കണക്ക്, സംഖ്യകള്‍ ഇവ കൈകാര്യം ചെയ്യുവാനും ഈ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും.
►കുട്ടിക്ക് നല്ല ബുദ്ധിയൊക്കെ ഉണ്ട്, പക്ഷെ പഠിച്ചത് പറഞ്ഞു ഫലിപ്പിക്കാനും അതുപോലെ പേപ്പറില്‍ എഴുതാനും പിറകോട്ടാണ്' എന്നായിരിക്കും പലപ്പോഴും അധ്യാപകര്‍ പറയുക. ഈ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് തന്നെ വായനയും എഴുത്തും ഇവര്‍ക്ക് വളരെ ശ്രമകരമായി തോന്നുകയും അതുകൊണ്ട് തന്നെ ഇവരുടെ സ്‌കൂളുകളിലെ പ്രകടനം അവരുടെ സഹപാഠികളേക്കാള്‍ മോശമാവുകയും ചെയ്യും.
►പഠനത്തെ ബാധിക്കാന്‍ സാധ്യതയുള്ള കാഴ്ചക്കുറവ്, കേള്‍വി ക്കുറവു ഒന്നും ഇവരില്‍ ഉണ്ടാകില്ല. ഇങ്ങനെ പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത കുട്ടി വൃത്തിയായി എഴുതുകയും വായിക്കുകയും ചെയ്യാതെ വരുമ്പോള്‍ ആണ് ഇത് ശ്രദ്ധയില്‍പ്പെടുക. പക്ഷെ സ്‌കൂളിലെ മോശം പ്രകടനം കൊണ്ട് പലപ്പോഴും ഇവരെ ബുദ്ധിവികാസം കുറവുള്ളവരായി അധ്യാപകരും മാതാപിതാക്കളും തെറ്റിദ്ധരിക്കാന്‍ സാധ്യത കൂടുതലാണ്.
എന്തുകൊണ്ടാണ് ഡിസ്‌ലെക്‌സിയ ഉണ്ടാകുന്നത് ?
►ഭാഷ കൈകാര്യം ചെയ്യാന്‍ ( സംസാരം, എഴുത്ത്) നമ്മളെ സഹായിക്കുന്നത് തലച്ചോറിന്റെ വശങ്ങളില്‍ ഉള്ള ടെമ്പറല്‍ ലോബിന്റെ മുകള്‍ ഭാഗമാണ് (SUPERIOR TEMPORAL GYRUS ).കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഭാഷയെ മനസിലക്കാന്‍ സഹായിക്കുന്നതും, അതിലെ ഓരോ വാക്കുകളിലെയും അക്ഷരങ്ങള്‍ ശബ്ദംകേട്ട് തിരിച്ചറിയാന്‍ സഹായിക്കുന്നതും , സ്‌പെല്ലിംഗ് പറയാനും, വാക്കുകള്‍ അര്‍ത്ഥ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ സഹായിക്കുന്നതും ഈ ഭാഗമാണ്.ഈ ഭാഗത്തിന്റെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന ചില വ്യതിയാനങ്ങളാണ് ഡിസ്ലെക്‌സിയ ഉണ്ടാകാന്‍ കാരണം എന്നാണ് വൈദ്യശാസ്ത്രം നല്‍കുന്ന വിശദീകരണം. ഇതിനു പ്രധാന കാരണം ജനിതകമായ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ അടുത്ത ബന്ധത്തില്‍ ഉള്ളവരിലും ഡിസ്ലെക്‌സിയ ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്.
►ഇതോടൊപ്പം തന്നെ മറ്റു ചില കാരണങ്ങളും ഡിസ്ലെക്‌സിയ ഉണ്ടാകാനുള്ള സാധ്യത കൂട്ടാം.
•പൂര്‍ണ്ണ വളര്‍ച്ച എത്താതെയുള്ള ജനനം.
•ജനന സമയത്തെ ചില സങ്കീര്‍ണ്ണതകള്‍- തലച്ചോറിലേക്ക് കൃത്യമായി ഓക്‌സിജന്‍ പ്രവാഹത്തിന് നേരിട്ട തടസ്സം.
•ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ഉണ്ടാകുന്ന ചില അണുബാധകള്‍.
ഡിസ്‌ലെക്‌സിയ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ താഴെ പറയുന്നു
►സംസാരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ - വാക്കുകള്‍ , ഉച്ചാരണം തെറ്റിയും സ്ഥാനം മാറിയും ഉപയോഗിക്കുക.
►അക്ഷരങ്ങള്‍ പഠിക്കാനും അവയുടെ ഉച്ചാരണം എങ്ങനെ എന്ന് മനസിലാക്കാനും പറ്റാതെ വരിക.
►അതുകൊണ്ട് തന്നെ വായന വളരെ പതിയെ ആവും, വായിക്കുമ്പോള്‍ പിശകുകള്‍ വന്നു കൂടും.
►സംസാരിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ ക്രമമായി ഉപയോഗിക്കാന്‍ ഉള്ള ബുദ്ധിമുട്ട്.
► പെട്ടന്ന് വായിക്കുന്നത് കേള്‍ക്കുന്നതില്‍ നിന്ന് അവയുടെ അര്‍ഥം മനസിലാക്കാനുള്ള പ്രശ്‌നം.
►കൂടെ കൂടെ ഉള്ള അക്ഷരപിശകുകള്‍- ഇവരുടെ നോട്ട്ബുക്ക് നോക്കിയാല്‍ ഈ തെറ്റുകള്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്നത് കാണാം.
►കണക്കു സംബന്ധമായ ബുദ്ധിമുട്ടുകള്‍ - ക്രിയകള്‍ ചെയ്യുന്നതിലും മറ്റും പിശക് ഉണ്ടാകുക .
ചെറിയ ക്ലാസിലെ കുട്ടികളെ ശ്രദ്ധിച്ചാല്‍ ഈ മാറ്റങ്ങള്‍ കാണാന്‍ പറ്റും.
►അക്ഷരമാല , സംഖ്യകള്‍ എന്നിവ പറയുമ്പോള്‍ കൂടെ കൂടെ തെറ്റുകള്‍ വരിക.
►വാക്കുകള്‍ തമ്മിലുള്ള ഉച്ചാരണത്തിലുള്ള സാമ്യം മനസിലാക്കാന്‍ ബുദ്ധിമുട്ട്( ഉദാഹരണം cat,hat,mat)
►ഒരേ അക്ഷരങ്ങള്‍ കൊണ്ടുള്ള വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട്(ഉദാഹരണം - A വെച്ച് തുടങ്ങുന്ന വാക്കുകള്‍ കണ്ടെത്തുക )
►ഉച്ചാരണത്തിലുള്ള പിഴവുകള്‍.
►പാട്ടിന്റെ താളത്തിനൊപ്പം കൈകള്‍ അടിക്കാന്‍ പറ്റാതെ താളം തെറ്റുന്ന അവസ്ഥ ഉണ്ടാകുക.
►ചില വാക്കുകളും ,അതുപോലെ നിര്‍ദേശങ്ങളും ഓര്‍ത്തു വെക്കുന്നതിലെ തെറ്റുകള്‍.
►സ്ഥലം പേര് തുടങ്ങിയവ കൂടെ കൂടെ മറക്കുക
ഡിസ്‌ലെക്‌സിയ എങ്ങനെ കുട്ടികളുടെ ജീവിതത്തെ ബാധിക്കും
►സ്‌കൂളിലെ 'മോശം പ്രകടനം' മൂലം പലപ്പോഴും ഇത്തരം കുട്ടികള്‍ ബുദ്ധിവികാസം കുറവുള്ളവരായി തെറ്റിദ്ധരിക്കപ്പെടാം. ഇത് മുന്നോട്ടു പഠനം കൊണ്ടുപോകുന്നതിന് തടസമാകും.
►കൂടെ കൂടെ തെറ്റുകള്‍ വരുത്തുന്നത് മനപൂര്‍വമാണ് എന്ന് കരുതുന്ന അധ്യാപകരും വീട്ടുകാരും കുട്ടിയെ കുറ്റം പറയാനും ശിക്ഷകള്‍ നല്‍കാനും സാധ്യത കൂടുതലാണ്.
►വായിക്കുന്നതിനും എഴുതുന്നതിനുമുള്ള കഴിവുകുറവു മുന്നോട്ടുള്ള വളര്‍ച്ചക്ക് തടസമാകും. കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം നഷ്‌ടമാകാനും അതുപോലെ പഠനം തന്നെ വളരെ കഠിനമായ ഒരു പ്രക്രിയ ആവാനും സാധ്യതയുണ്ട്.
►ഇത്തരത്തിലുള്ള കുട്ടികള്‍ പലപ്പോഴും സഹപാഠികള്‍, അധ്യാപകര്‍ , സുഹൃത്തുക്കള്‍ എന്നിവരുടെ കളിയാക്കലുകള്‍ക്ക് ഇരയാകും. ഇത് അവരുടെ ആത്മവിശ്വാസം കുറയുന്നതിനും, സ്വയം ഇകഴ്‌ത്തി കാണുന്നതിനും ഇടയാകും.
►നേരത്തെ ഈ അവസ്ഥ കണ്ടെത്തി പരിഹരിക്കാത്തത് ഉത്കണ്ഠ , വിഷാദം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂട്ടും.
►ഡിസ്‌ലെക്‌സിയക്ക് ഒപ്പം ശ്രദ്ധക്കുറവും, Attention Deficit Hyperactive Disorder ഉണ്ടാകുന്നത് പഠനത്തെയും ജീവിതത്തെയും സാരമായി ബാധിക്കും.
►ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഇഷ്ടപ്പെടാതായേക്കാം.
•ലോകത്തെമ്പാടും ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്‌കൂളില്‍ നിന്നും പാതിവഴിയില്‍ പഠനം നിറുത്തി പോകാനുള്ള ഒരു പ്രാധാന കാരണം ഡിസ്‌ലെക്‌സിയ ആണെന്ന് മനസിലാകും.
എങ്ങനെ കണ്ടെത്താം?
►പൊതുവേ ആദ്യ ക്ലാസുകളില്‍ തന്നെ ഈ ബുദ്ധിമുട്ടുകള്‍ ഒക്കെ കാണിച്ചു തുടങ്ങാം. 6 തൊട്ട് 8 വയസു വരെ സമയത്താണ് അവസ്ഥ ആദ്യമായി ശ്രദ്ധയില്‍ പെടുക.
►പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളും സാഹചര്യങ്ങളും വെച്ച് അവസ്ഥ കണ്ടെത്താം.
►ഇങ്ങനെ ഒരു അവസ്ഥ സംശയിച്ചാല്‍ ശരിയായ മെഡിക്കല്‍ സഹായം തേടാന്‍ ഒരിക്കലും വിമുഖത കാണിക്കരുത്.
►തുടര്‍ന്ന് വിശദമായ പരിശോധന നടത്തി ബുദ്ധിവികാസക്കുറവ്, ഓട്ടിസം, മറ്റു തലച്ചോറിന്റെ രോഗാവസ്ഥകള്‍, ADHD തുടങ്ങിയവ ഇല്ല എന്ന് ഉറപ്പാക്കണം.
►IQ പരിശോധന , ഓര്‍മ്മയും മറ്റും പരിശോധിക്കുക, ഒക്കെ ഇതിന്റെ ഭാഗമായി ചെയ്യും.
►കുട്ടി എഴുതുന്നതും വായിക്കുന്നതും ശ്രദ്ധിച്ചു അതിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താം. സ്‌കൂളിലെ നോട്ട്ബുക്കുകള്‍ ഈ ആവശ്യത്തിനു ഉപയോഗിക്കാം.
എന്തൊക്കെയാണ് ഡിസ്‌ലെക്‌സിയുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍?
►മരുന്ന് കൊടുത്തു മാറ്റാവുന്ന രോഗാവസ്ഥ അല്ല ഡിസ്‌ലെക്‌സിയ. അതുകൊണ്ട് തന്നെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഓരോ കുട്ടിയും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അവരുടെ പഠനവും മറ്റും പൂര്‍ത്തിയാക്കാന്‍ സഹായിക്കുക എന്നതിനാണ് പ്രാധാന്യം. അതിനായി നിരവധി രീതികള്‍ ഉപയോഗിക്കാറുണ്ട്.
►ഏറ്റവും പ്രധാനം ഡിസ്‌ലെക്‌സിയ എത്രയും നേരത്തെ കണ്ടെത്തുക എന്നതാണ്.
►ഓരോ കുട്ടിയുടെയും ആവശ്യം വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി അതിനുള്ള പരിഹാരം നിര്‍ദേശിക്കണം.
►പഠിപ്പിക്കുന്നതില്‍ പ്രത്യേക രീതികള്‍ കൊണ്ടുവരിക(remedial teaching) എന്നതാണ് ഈ അവസ്ഥയെ നേരിടാനുള്ള പ്രധാന പരിഹാരം.
►കാര്യങ്ങള്‍ ലളിതവും വ്യക്തവും ആക്കുക, ജോലികള്‍ ചെറിയ ചെറിയ ഘട്ടങ്ങളായി ചെയ്യിക്കുക, ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, കൂടുതല്‍ ശ്രദ്ധവേണ്ട വാക്കുകള്‍ പ്രത്യേകം അടയാളപ്പെടുത്തുക, വായനയിലെ ബുദ്ധിമുട്ടുകള്‍ തിരുത്തുക എന്നിവയൊക്കെ ഇതിന്റെ ഭാഗമായി ചെയ്യാറുണ്ട്.
►ഇതിന്റെ കൂടെ വരാന്‍ സാധ്യതയുള്ള വിഷാദം , ഉത്കണ്ഠ ഈ അവസ്ഥകളെ കണ്ടെത്തി ചികിത്സ നല്‍കേണ്ടതുണ്ട്.