Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: ഞാൻ ആറ് മാസം ഗർഭിണിയാണ് . ഗർഭിണികൾ കടൽ മത്സ്യം കഴിക്കരുത് ഒരു റിസർച്ച് ജേർണലിൽ വായിച്ചു. ഇത് ശരിയാണോ?
സുജിത, മലപ്പുറം
ഉത്തരം:ഗർഭിണി മത്സ്യം കഴിക്കേണ്ടത് ഒമേഗ 3 ഫാറ്റി ആസിഡ് ഗർഭസ്ഥശിശുവിന് അനിവാര്യമായതിനാലാണ്. എന്നാൽ ശുദ്ധമത്സ്യത്തിന്റെ ലഭ്യതക്കുറവ് കാരണം മത്സ്യം കഴിക്കും മുൻപ് ഗർഭിണികൾ ശ്രദ്ധിക്കണം. കടലിൽ വ്യാവസായിക മാലിന്യങ്ങൾ കലരുന്നതു കാരണം വലിപ്പമുള്ള മത്സ്യങ്ങളിൽ പലതിലും മെർക്കുറിയുടെ അംശം കാണാറുണ്ട്. പലപ്പോഴും നന്നായി വേവിച്ചാലും മെർക്കുറി അവശേഷിക്കും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തേയും കേന്ദ്രനാഡീവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. അതിനാൽ പരമാവധി കടൽമത്സ്യം ഉപേക്ഷിക്കണം.
മായം കലർന്ന മത്സ്യവും ദോഷകരമാണ്. മത്സ്യം ശുദ്ധമായതെന്ന് ഉറപ്പാക്കുക, നന്നായി വേവിച്ച് മാത്രം കഴിക്കുക. പരമാവധി വളർത്തു മത്സ്യങ്ങളും ചെറുകായൽ മത്സ്യങ്ങളും കഴിക്കുക. പ്രിസർവേറ്റീവുകൾ ചേർത്ത് ടിന്നിലടച്ച മത്സ്യങ്ങളും നിർബന്ധമായും ഒഴിവാക്കുക. മത്സ്യത്തിന് പുറമേ ചണവിത്ത്, തൈര്, മുട്ട എന്നിവയിൽ നിന്നും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. അവ കൂടുതലായി കഴിക്കുക.