Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:39 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചോദ്യം: എനിക്ക് 54 വയസ്സുണ്ട്. ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നു. ഇത് പ്രോസ്റ്റേറ്റ് രോ​ഗമാണോ? 50 വയസ്സുകഴിഞ്ഞാൽ പ്രോസ്റ്റേറ്റ് രോ​ഗം വരുമോ?

ഉത്തരം:രാജ്യത്തെ 50–-60 വയസ്സുകാരായ പുരുഷന്മാരിൽ പകുതിപ്പേർക്കും പ്രോസ്റ്റേറ്റ് രോഗമുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞിട്ടുള്ളത്. ഇന്റർനാഷണൽ ജേണൽ ഓഫ് കണ്ടമ്പററി മെഡിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളിലാണ് ഈ കണക്കുള്ളത്.
പ്രോസ്റ്റേറ്റ് രോഗികളുടെ എണ്ണം ഇത്ര ഉയർന്നതാണെങ്കിലും അപകടാവസ്ഥയിലെത്തുംവരെ പലരും ഇക്കാര്യം അറിയുകയില്ല. വൈകിയ വേളയിൽ രോഗം കൂടുതൽ സങ്കീർണ്ണമാകുന്നു. 

പ്രായമായ പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്നതാണ് പ്രോസ്റ്റേറ്റ് വീക്കം. ആദ്യഘട്ടത്തിൽ മരുന്നുപയോഗിച്ച് രോഗം നിയന്ത്രിക്കാനാകും. ശരിയായ സമയത്ത് ചികിത്സ ലഭിക്കാതെവന്നാൽ ഒടുവിൽ ലേസർ ശസ്ത്രക്രിയയെ ആശ്രയിക്കേണ്ടിവരും.
ജീവിതശൈലി, കാലാവസ്ഥമാറ്റം, കുടിവെള്ളത്തിലെ മാലിന്യങ്ങൾ എന്നിവയൊക്കെ പ്രോസ്‌റ്റേറ്റ് രോഗത്തിന്‌ കാരണമാകുമെന്ന് വിവിധ അഭിപ്രായങ്ങളുണ്ടെങ്കിലും ഇവയേക്കാളൊക്കെ പ്രോസ്റ്റേറ്റ് വീക്കത്തിന്‌ കാരണമാകുന്നത് ദീർഘനേരം ഇരുന്ന്‌ ജോലി ചെയ്യുന്നതാണെന്നതാണ് വസ്തുത.തുടരെത്തുടരെയുള്ള മൂത്രശങ്ക പ്രോസ്റ്റേറ്റ് രോഗത്തിന്റെ ലക്ഷണമായി കണക്കാക്കുന്നുണ്ട്‌.  എന്നാൽ പ്രമേഹത്തിന്റെ ലക്ഷണമായും ഇത് വരാം. അതുകൊണ്ട് നിങ്ങൾ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകണം.

Readers Comment

Add a Comment