Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 30 വയസ്സുണ്ട്. ആസ്ത്മയാണ് എന്നെ അലട്ടുന്ന പ്രശ്നം. യോഗാ ആസ്ത്മയ്ക്ക് നല്ലതാണെന്ന് കേട്ടു. ഏതു യോഗയാണ് ചെയ്യേണ്ടത്?
ഉത്തരം:ശ്വാസനാളികളെ നിയന്ത്രിക്കുന്ന ഓട്ടോണമസ് നെർവ് എന്ന നാഡീവ്യൂഹത്തിന്റെ അപാകതകളാണ് ആസ്ത്മയുടെ ഒരു കാരണമായി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബാഹ്യശക്തികളോട് പെട്ടെന്ന് പ്രതികരിക്കുന്ന ശ്വാസനാളികളും രോഗകാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും ഇന്തോനേഷ്യയിലും നടന്ന നിരവധി പഠന ഗവേഷണങ്ങളിൽ ആസ്ത്മയുടെ നിയന്ത്രണത്തിന് യോഗാഭ്യാസം വളരെ പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യോഗയോടൊപ്പം പഥ്യങ്ങൾ ശീലിക്കുന്നതിന്റെ ശാസ്ത്രീയതയും തെളിയിക്കപ്പെട്ടിട്ടുണ്ട്. യോഗാ പഥ്യപ്രകാരം സസ്യാഹാരങ്ങൾ കഴിക്കുന്നതും അമിത ഭക്ഷണം ഒഴിവാക്കുന്നതും ആസ്ത്മയെ നിയന്ത്രിക്കും. ആധുനിക വൈദ്യശാസ്ത്രവും ഇതുതന്നെയാണ് രോഗികളോട് നിർദ്ദേശിക്കുന്നത്.കൊഴുപ്പും എണ്ണകളും അടങ്ങിയ ആഹാരങ്ങൾ കഴിവതും ഒഴിവാക്കണം. ഭ്രമരി പ്രാണായാമവും സൂര്യതാപ സ്നാനവും അനുഷ്ഠിക്കുന്നത് ആസ്ത്മ നിയന്ത്രിക്കുന്നതിന് പ്രത്യേകം ഗുണം ചെയ്യും. മാനസിക നില ആസ്ത്മയുടെ ആക്രമണത്തെ ക്ഷണിച്ചുവരുത്തുമെന്നതും ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച വസ്തുതയാണ്.മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവ പേശികളെ വലിച്ചയയ്ക്കുകയും ശ്വാസക്രമത്തെ നിയന്ത്രിക്കുന്ന പേശികളെയും ബാധിക്കുകയും ചെയ്യും. യോഗ പരിശീലിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നു. ചുരുക്കത്തിൽ ആസ്ത്മ നിയന്ത്രിക്കുന്നതിൽ യോഗയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.