Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 45 വയസ്സുണ്ട്. മദ്യപിക്കാറുണ്ട്. ഫാറ്റിലിവർ ഉണ്ട്. കരളിന്റെ ആരോഗ്യത്തിന് നാട്ടുമരുന്നുകൾ നല്ലതാണോ?അനിൽ, പത്തനംതിട്ട
ഉത്തരം: കരളിന്റെ ആരോഗ്യത്തിന് നാട്ടുമരുന്നുകൾ ഉണ്ട്. ബ്രഹ്മി,തഴുതാമ, മുരിങ്ങയില എന്നിവ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കീഴാർനെല്ലി സമൂലമരച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ഒരു കപ്പ് കറിവേപ്പില ജ്യൂസിൽ ഒരു ടീസ്പൂൺ ഉരുക്കിയ നെയ്യ്, ഒരു നുള്ളു കുരുമുളകുപൊടി, അരടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ചെറുതീയിൽ ചൂടാക്കി കുടിക്കുന്നതും ഗുണം നൽകും. ഏഴ് കറിവേപ്പില, ഓരോ കഷണം പച്ചമഞ്ഞൾ, ഇഞ്ചി, ഒരു സ്പൂൺ ജീരകം, നാല് അല്ലി വെളുത്തുള്ളി, അഞ്ച് ചുവന്നുള്ളി, ഏഴ് പുതിനയില, രണ്ട് തണ്ട് മല്ലിയില എന്നിവ ചേർത്തരച്ച് 21 ദിവസം കഴിക്കുക. ഈ മരുന്നുകൾ കഴിച്ചതിനുശേഷം അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിയ്ക്കാവൂ. ഫാറ്റി ലിവർ ഉണ്ടെങ്കിൽ രണ്ടു നേരവും ഈ മരുന്നുകൾ കഴിക്കണം. ഫാറ്റി ലിവർ ഉണ്ടെങ്കിൽ മദ്യപാനം ഒഴിവാക്കണം.