Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:44 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചോദ്യം: എനിക്ക് 50 വയസ്സുണ്ട്. മദ്യപിക്കാറുണ്ട്. ഇടയ്ക്ക് പുകവലിയുമുണ്ട്. അടുത്തകാലത്തായി ഓർമ്മ ശക്തി കുറയുന്നതാണ് എന്റെ പ്രശ്നം.  ഇത് മാറ്റാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: പല കാരണങ്ങൾ കൊണ്ട് ഓർമ്മക്കുറവ് ഉണ്ടാകാം. മാനസികപിരിമുറുക്കം ഇതിന് കാരണമാകുന്ന ഒരു ഘടകമാണ്. മാനസികപിരിമുറുക്കം താങ്കൾക്ക് ഉണ്ടോ എന്ന് ചോദ്യത്തിൽ വ്യക്തമാകുന്നില്ല. മാനസികപിരിമുറുക്കമുണ്ടെങ്കിൽ അതൊഴിവാക്കാൻ വേണ്ട മാർ‌​ഗങ്ങൾ തേടണം. യോ​ഗ, ധ്യാനം എന്നിവ മാനസികപിരിമുറുക്കം കുറയ്ക്കാൻ നല്ലതാണ്. മദ്യപാനവും പുകവലിയും മാനസിക പിരിമുറുക്കം കൂട്ടുന്നു. ഇവ ഒഴിവാക്കണം. ഓർമ്മക്കുറവുള്ളവർ ഭക്ഷണത്തിലും ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം തലച്ചോറിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കും. ആറുമുതൽ എട്ട് മണിക്കൂർ ഉറങ്ങണം. ഉറക്കം കുറയുന്നവർക്ക് ഓർമ്മശക്തിയും കുറയും. വേണ്ടത്ര ഉറക്കമില്ലാത്തവർക്ക് തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനം കുറയും.ഫാസ്റ്റ്ഫുഡ്, സ്മോക്ക്ഡ് ഫു‍ഡ്, മധുരപലഹാരങ്ങൾ,സോഫ്റ്റ്ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കണം. ഇവ കഴിക്കുന്നവർക്ക് ഓർമ്മശക്തി കുറയുന്നതായി പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്.ധാരാളം വെള്ളം കുടിക്കുന്നത്  ഓർമ്മശക്തി കൂട്ടാൻ നല്ലതാണ്.വ്യായാമം ശരീരത്തിന് മാത്രമല്ല മനസ്സിനും നല്ലതാണ്. ഇഷ്ടപ്പെട്ട വ്യായാമം മുടങ്ങാതെ ചെയ്യുക.

Readers Comment

Add a Comment