Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 24 വയസ്സുണ്ട്. ജോലി സംബന്ധമായി യാത്ര ചെയ്യുന്നതിനാൽ ആർത്തവം മാറ്റിവയ്ക്കുന്ന ഗുളികകഴിക്കാറുണ്ട്. ഇത് കാരണം എന്തെങ്കിലും പാർശ്വഫലമുണ്ടാകുമോ?
പലപ്പോഴും പലസാഹചര്യങ്ങളിലും ആർത്തവം നാം മാറ്റിവെക്കാറുണ്ട്. പരീക്ഷയോ, ഉല്ലാസയാത്രയോ അല്ലെങ്കിൽ ബന്ധുവിന്റെ കല്ല്യാണം, തുടങ്ങി ഒരു ഗുളികയുടെ സഹായത്തോടെ വളരെ നിസാരമായി നാം ആർത്തവം മാറ്റിവെക്കും. ഇത്തരം സാഹചര്യങ്ങളിൽ ആർത്തവത്തോടനുബന്ധിച്ച് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഈ ‘മാറ്റിവെക്കൽ’. ഇതിനുപയോഗിക്കുന്ന ഗുളിക ഹോർമോണാണ്. ഈ ഹോർമോണിന് പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ട്. ഈ ഗുളികയുടെ അമിതമായ ഉപയോഗം വിടിഇ (venous thromboembolism) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. അതായത് രക്തം കട്ടപിടിച്ചു, ചെറിയ ക്ലോട്ടുകൾ രക്തക്കുഴലുകളെ ബ്ലോക്ക് ചെയ്ത് സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ മാരകമായ അവസ്ഥകൾ ഉണ്ടാവുക്കുന്ന അവസ്ഥ. ആർത്തവക്രമം തെറ്റുക, വൈകാരികപ്രശ്നങ്ങൾ, ശരീരം ഭാരം വെക്കൽ എന്നിവയൊക്കെ ഈ ഗുളികയുടെ മറ്റ് പാർശ്വഫലങ്ങൾ.
കരൾരോഗം, പോർഫയറിയ, ഹൃദ്രോഗം, രക്തം കട്ടപിടിക്കൽ എന്നീ അസുഖമുള്ളവർ, സ്തനാർബുദം ഉള്ളവർ, ഗർഭിണികൾ , ആർത്തവത്തിന് പുറമേ യോനീരക്തസ്രാവമുള്ള (dysfunctional uterine bleeding) വരിൽ ഈ ഗുളിക അപകടകാരിയാണ്.