Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: ഞാൻ ചെയിൻ സ്മോക്കറാണ്. നിക്കോട്ടിൻ റീപ്ളൈസ്മെന്റ് തെറാപ്പി പുകവലി നിറുത്താൻ നല്ലതാണെന്ന് ഒരു സുഹൃത്ത് പറഞ്ഞു. എന്താണ് നിക്കോട്ടിൻ റീപ്ളൈസ്മെന്റ് തെറാപ്പി?
അജയ്
കൊല്ലം
ഉത്തരം: പുകവലി നിറുത്താനുള്ള ശാസ്ത്രീയമായ ചികിത്സാരീതിയാണ് നിക്കോട്ടിൻ റീപ്ളൈസ്മെന്റ് തെറാപ്പി. ചെയിൻ സ്മോക്കർമാർ പുകവലി നിറുത്തുമ്പോൾ വിത്ത് ഡ്രോയൽ സിംറ്റംസ് ഉണ്ടാകാറുണ്ട്. അസ്വസ്ഥത, ഉത്കണ്ഠ, വിഷാദം, ദേഷ്യം, ഉറക്കമില്ലായ്മ എന്നിവയൊക്കെയാണ് വിത്ത് ഡ്രോയൽ സിംറ്റംസ്. പുകയിലയിലെ നിക്കോട്ടിൻ ആണ് വിത്ത്ഡ്രോയൽ സിംറ്റംസ് ഉണ്ടാക്കുന്നത്. നിക്കോട്ടിൻ അഡിക്ഷൻ ഉണ്ടാക്കുന്നു. ഇത് നിറുത്താൻ ശുദ്ധമായ നിക്കോട്ടിൻ നൽകുന്നതാണ് നിക്കോട്ടിൻ റീപ്ളൈസ്മെന്റ് തെറാപ്പി.ചുയിംഗ് ഗം, പാച്ചസ്, ഇൻഹെയ്ലറുകൾ എന്നിവയുടെ രൂപത്തിലാണ് നിക്കോട്ടിൻ നൽകുന്നത്. പുകയിലയിൽ അനാരോഗ്യകാരണമായ ടാറുകൾ ഉണ്ട്. എന്നാൽ ശുദ്ധമായ നിക്കോട്ടിനിൽ ഇതില്ല. നിക്കോട്ടിൻ റീപ്ളൈസ്മെന്റ് തെറാപ്പിയിലൂടെ പുകവലി നിറുത്താൻ ശരീരത്തെ സജ്ജമാക്കും. അതിനുശേഷം മാനസികമായും കരുത്ത് നേടേണ്ടതുണ്ട്. ഇതിന് കൗൺസിലിങ്ങ് ആവശ്യമാണ്.