Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 35 വയസ്സുണ്ട്. ആർത്രൈറ്റിസ് ഉണ്ട്. മരുന്നു കഴിച്ചിട്ടും രോഗം ഭേദമാകുന്നില്ല. ഡയറ്റിലൂടെ ആർത്രൈറ്റിസ് മാറുമോ?
ഉത്തരം: ആർത്രൈറ്റിസ് രോഗികൾ ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പം മാനസിക സമ്മർദ്ദം ഒഴിവാക്കണം. കാരണം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ ശരീരം ദുർബലമായിരിക്കും. ഇത് സന്ധിവേദന വർദ്ധിപ്പിക്കും. പ്രാണായാമവും മെഡിറ്റേഷനും ശീലിച്ച് മാനസിക സമ്മർദ്ദം ഒഴിവാക്കാം. വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പരിശീലിക്കുന്ന വ്യായാമങ്ങളിലൂടെ പേശികളുടെ കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കാം.
ശ്വാസതടസം, സംസാരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയുള്ളവർ വ്യായാമം തീവ്രമാകാതെ നോക്കണം. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഗ്രീൻടീ , കരോട്ടിനോയ്ഡുകൾ ധാരാളമുള്ള മത്തങ്ങക്കുരു എന്നിവ ആർത്രൈറ്റിസിന്റെ വേദന ശമിപ്പിക്കും. വിറ്റാമിൻ സി അടങ്ങിയ ആഹാരം കൂടുതൽ കഴിക്കുക. യൂറിക് ആസിഡ് ധാരാളമുള്ളതിനാൽ തക്കാളി കഴിക്കരുത്. ഫോസ് ഫറസ് ധാരാളമുള്ള ആഹാരം ശരീരത്തിൽ നിന്ന് കാൽസ്യം നഷ്ടപ്പെടുത്തും. അതിനാൽ ഒഴിവാക്കുക. ഓട്സ്, ഗോതമ്പ്, ബാർലി എന്നിവയിലെ ഗ്ലൂട്ടെൻ ദോഷം ചെയ്യും. പഞ്ചസാര, കാപ്പി, പാൽ എന്നിവ ഒഴിവാക്കുക. പാലിലെ പ്യൂറിന്‍ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.