Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 32 വയസ്സുണ്ട്. മദ്യപിക്കുന്ന സ്വഭാവമുണ്ട്. പനി വരുമ്പോൾ ഞാൻ പാരസെറ്റാമോൾ കഴിക്കാറുണ്ട്. ഡോക്ടറുടെ നിർദ്ദേശമില്ലാതെയാണ് കഴിക്കുന്നത്. പാരസെറ്റാമോൾ കരളിന് ദോഷമാണെന്ന് ഒരു സുഹൃത്ത് പറഞ്ഞു. ഇത് ശരിയാണോ?
ശരത്
തിരുവനന്തപുരം
വേദന, പനി എന്നിവയ്ക്ക് ലോകമെമ്പാടും പാരസെറ്റമോൾ ഉപയോഗിച്ചുവരുന്നുണ്ട്. പാരസെറ്റമോളിന് പല വിധ വകഭേദങ്ങളുമുണ്ട്. എന്നാൽ അമിതമായും ഡോക്ടറുടെ നിർദ്ദേശമില്ലാതെയും പാരസെറ്റമോൾ കഴിക്കുന്നത് അപകടമാണ്. 4 ഗ്രാം അതായത് 4000 എം.ജിയിൽ കൂടുതൽ പാരസെറ്റമോൾ ഒരു ദിവസം ഉപയോഗിക്കാൻ പാടില്ല. ഇതിൽ കൂടുതൽ പാരസെറ്റമോൾ ഉപയോഗിച്ചാൽ അത് കരളിന് ദോഷം ചെയ്യും. പാരസെറ്റമോൾ അമിതമായി ഉപയോഗിക്കുന്നവർക്ക് മാരക കരൾരോഗമായ സിറോസിസ്
വരാനുള്ള സാധ്യത കൂടുതലാണ്.
പാരസെറ്റമോൾ കഴിക്കുന്നവർ മദ്യം ഒഴിവാക്കണം. മദ്യപിച്ചിട്ട് പാരസെറ്റമോൾ കഴിച്ചാൽ കരളിന് അതിവേഗം കേടുണ്ടാകും. ഗർഭിണികൾ പാരസെറ്റമോൾ ഉപയോഗിച്ചാൽ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ മുന്നറിപ്പ് നൽകിയിട്ടുണ്ട്. പാരസെറ്റമോൾ കഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കണം. പാരസെറ്റമോളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ കരളിനെ ദോഷപ്പെടുത്താതിരിക്കാൻ
ഇത് സഹായിക്കും.