Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എന്റെ മകൾക്ക് 15 വയസ്സുണ്ട്. സാധാരണയിൽ കവിഞ്ഞ ശാരീരിക വളർച്ചയാണ് അവൾക്ക്. അമിതവണ്ണം കാരണം അവൾക്ക് അപകർഷതാബോധമാണ്. സഹപാഠികൾ കളിയാക്കുന്നതായി അവൾ പറയുന്നു. അമിതവണ്ണം മാറാൻ എന്താണ് ചെയ്യേണ്ടത്?
സുമ
പത്തനംതിട്ട
ഉത്തരം: മകളുടെ ആഹാരകാര്യത്തിൽ ശ്രദ്ധപുലർത്തണം. ജങ്ക്ഫുഡ് പൂർണ്ണമായും ഒഴിവാക്കണം. അമിതവണ്ണം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. കുട്ടിക്കാലത്ത് ജങ്ക്ഫുഡ് ശീലിച്ചതിന്റെ പരിണിതഫലമാണത്. അമിതവണ്ണത്തോടൊപ്പം മാസമുറ ക്രമമായി വരാതിരിക്കുക, താടിയിലും നെഞ്ചത്തും തുടയിലുമൊക്കെ ആണുങ്ങളെപ്പോലെ രോമവളർച്ച ഉണ്ടാകുക എന്നിവയുണ്ടെങ്കിൽ ശ്രദ്ധിക്കണം.
ഇതൊക്കെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. ഈ രോഗത്തിനുള്ള പ്രതിവിധിയും വണ്ണം കുറയ്ക്കുകയാണ്. സ്ത്രീകൾക്ക് മാത്രമുള്ള ജിമ്മിൽ പോയി വ്യായാമം ചെയ്യാം. യോഗ, സൈക്ക്ളിങ്ങ്, നീന്തൽ എന്നിവയും വണ്ണം കുറയ്ക്കാൻ നല്ലതാണ്. അമിതവണ്ണം കാരണം അപകർഷതാബോധമുണ്ടെങ്കിൽ സൈക്കോളജിസ്റ്റിനെ കാണിച്ച് കൗൺസിലിങ്ങ് നൽകണം.