Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 26 വയസ്സുണ്ട്. ടോൺസിലൈറ്റിസാണ് എന്നെ അലട്ടുന്ന പ്രശ്നം. ഇത് മാറാൻ എന്തു ചെയ്യണം?
ദീപ
കൊല്ലം
ഉത്തരം: ടോൺസിലൈറ്റിസ് ശരീരത്തിന്റെ പ്രതികരണമാണ്. ഫാസ്റ്റ്ഫുഡ് കഴിക്കുന്നവർക്കും, മാംസ്യാഹാരപ്രിയർക്കുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ആദ്യം ഭക്ഷണത്തോട് താത്പര്യമില്ലായ്മ, വായ് കയ്പ് അരുചി എന്നിവ അനുഭവപ്പെടും. അസുഖം കൂടുമ്പോൾ ഭക്ഷണമിറക്കാൻ പ്രയാസമാകും.
ചികിത്സിച്ചില്ലെങ്കിലും ഏതാനും ദിവസം കൊണ്ട് രോഗം കുറയും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ മാത്രം ഇതിൽ നിന്നും മുക്തിനേടാം. അതോടൊപ്പം ഡയറ്റിൽ ശ്രദ്ധിക്കുകയും വേണം. ഫാസ്റ്റ്ഫുഡ്, മാംസ്യാഹാരം, എണ്ണയും നെയ്യുമടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. പാൽ, മുട്ട എന്നിവ കഴിക്കുന്നതും കുറയ്ക്കണം. പച്ചക്കറികൾക്ക് മുൻതൂക്കമുള്ള ഡയറ്റ് സ്വീകരിക്കണം.