Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 72 വയസ്സുണ്ട്. എഴുപതു വയസ്സുകഴിഞ്ഞാൽ ഇടുപ്പെല്ല് പൊട്ടാനുള്ള സാധ്യത കൂടുതലാണെന്ന് കേട്ടു. ഇത് എത്രമാത്രം ശരിയാണ്? എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത്?രാജപ്പൻ,തിരുവനന്തപുരം
ഉത്തരം: വാർദ്ധക്യത്തിലുള്ള മരണത്തിൽ പകുതിയും ഇടുപ്പെല്ല് പൊട്ടലും അതിന്റെ പാർശ്വഫലങ്ങളും കാരണമാണ്. ഇടുപ്പെല്ല് ഒരു പ്രാവശ്യം പൊട്ടിയാൽ വീണ്ടും പൊട്ടാനുള്ള സാധ്യതയുണ്ട്. പൊട്ടലിനു ശേഷം ആദ്യത്തെ വർഷത്തെ മരണനിരക്ക് 14 മുതൽ 36 വരെയാണ്. ഇടുപ്പെല്ല് പൊട്ടിയവർ ദീർഘകാലം കിടപ്പിലാകുകയും ഇത് കാരണം ഗുരുതരരോഗങ്ങളായ ന്യുമോണിയ, ബെഡ്സോർ, മൂത്രാശയ അണുബാധ എന്നിവ ഉണ്ടാകുകയും ചെയ്യും. എല്ലിന് ശക്തിപകരുന്ന സപ്ളിമെന്റുകളും ഭക്ഷണവും കഴിക്കുന്നതിലൂടെ ഇടുപ്പെല്ല് പൊട്ടൽ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. കാൽസ്യം സപ്ളിമെന്റുകൾ കഴിക്കണം. അതോടൊപ്പം കാൽസ്യം കൂടുതലങ്ങിയ ഭക്ഷണങ്ങളായ മുട്ട, പാൽ, മീൻ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം.