Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 50 വയസ്സുണ്ട്. ലിംഗാഗ്രത്തിൽ പൂപ്പൽ പോലെ കാണപ്പെടുന്നു. ചൊറിച്ചിലും ഉണ്ട്. എന്താണിതിന് കാരണം? എന്ത് ചികിത്സയാണ് ചെയ്യേണ്ടത്?
ഉത്തരം: വളരെ സാധാരണമാണ് നിങ്ങളുടെ അസുഖം. എന്നാൽ ഇത് പുറത്തുപറയാൻ പലരും മടിക്കുന്നു. ഇത് കാരണം അസുഖം വർദ്ധിക്കുന്നു. ലിംഗാഗ്രഭാഗത്തുണ്ടാകുന്ന അണുബാധയെ ബെലനൈറ്റിസ് എന്നും ലിംഗാഗ്രത്തിലെ ചർമ്മത്തിലെ അണുബാധയെ പോസ്തെറ്റിസ് എന്നും പറയുന്നു. ലിംഗാഗ്രത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, വേദന, പഴുപ്പ്, ദുർഗന്ധം തുടങ്ങിയവയാണ് അണുബാധയുടെ മുഖ്യലക്ഷണം. പ്രമേഹരോഗികൾക്ക് ഇതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാൻഡിഡ് വിഭാഗത്തിൽപ്പെട്ട ഫംഗസ് ബാധയാണ് ഈ അണുബാധയ്ക്ക് കാരണം.
അണുബാധയുള്ളവർ പങ്കാളിയുമായി ലൈംഗികബന്ധം പുലർത്തിയാൽ പങ്കാളിക്കും ഇത് പകരാം. തുടക്കത്തിലേ ചികിത്സിക്കാതിരുന്നാൽ ലിംഗാഗ്രത്തെ തൊലി ചുളുങ്ങി മുന്നോട്ടോ പിന്നോട്ടോ നീക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാം. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ചികിത്സിക്കണം. ആന്റി ഫംഗൽ ക്രീമുകൾ ഉപയോഗിച്ച് ഇത് മാറ്റാൻ സാധിക്കും. അതോടൊപ്പം ശാരീരികശുചിത്വവും വൃത്തിയുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുകയും വേണം.