Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: 32 വയസ്സുണ്ട്. യൂറിക് ആസിഡ് കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തി. യൂറിക് ആസിഡിന് മരുന്നു കഴിച്ചു തുടങ്ങേണ്ടത് എപ്പോഴാണ്?
ശിവൻ,
കൊച്ചി
ഉത്തരം: ഒരു തവണ യൂറിക് ആസിഡ് കൂടിയെന്ന് കരുതി മരുന്നു കഴിക്കേണ്ടതില്ല. കാരണം യുറിക് ആസിഡ് പരിശോധനകൾക്ക് സെൻസിറ്റിവിറ്റി കൂടുതലാണ്. അതുകൊണ്ട് പലപ്പോഴും തെറ്റായ ഫലം ലഭിക്കാം. യൂറിക് ആസിഡ് നിയന്ത്രിക്കാൻ ഏറ്റവും നല്ല മരുന്ന് ഭക്ഷ
ണമാണ്. റെഡ്മീറ്റ്, മുട്ട ഇവയാണ് യൂറിക് ആസിഡ് കൂട്ടുന്നത്. സോയ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ,പയർ-പരിപ്പുവർഗങ്ങൾ, നിലക്കടല
എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കണം. രണ്ട് ആഴ്ച ഭക്ഷണം നിയന്ത്രിച്ചിട്ട് വീണ്ടും യൂറിക് ആസിഡ് പരിശോധിക്കുക. കുറയുന്നില്ലെങ്കിൽ ചികിത്സിക്കണം.യൂറിക് ആസിഡ് കൂടിയാൽ അത് പരലുകളായി വൃക്കയിൽ
അടിഞ്ഞ് കല്ലുകളായി മാറും. സന്ധികളിലും ഈ പരലുകൾ അടിഞ്ഞ് വേദനയും നീരുമുണ്ടാകും.