Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 52 വയസ്സുണ്ട്. രാത്രി കാലത്ത് കാലുകളിൽ കോച്ചിപ്പിടുത്തം ഉണ്ടാകുന്നു. എന്തുകൊണ്ടാണിത് ഉണ്ടാകുന്നത്? എന്താണ് ചികിത്സ?
ഉത്തരം: പ്രായം കൂടിയവരിൽ രാത്രി കാലത്ത് കാലുകളിൽ കോച്ചിപ്പിടുത്തം ഉണ്ടാകുക സാധാരണമാണ്. തുടയിലെയും കാൽവണ്ണകളിലെയും പേശികളാണ് കോച്ചിപ്പിടിക്കുന്നത്. പേശീവലിവ് വരുമ്പോൾ ഉറക്കത്തിൽ നിന്നും പെട്ടെന്ന് വേദനയോടെ എഴുന്നേൽക്കേണ്ടിവരുന്നു. സങ്കോചം വന്ന പേശികളെ ബലത്തിൽ അമർത്തുകയോ വലിക്കുകയോ ചെയ്താൽ വേദന മാറും. ഈ സന്ദർഭത്തിൽ മസാജ് ചെയ്യുയോ വലിവുണ്ടായ പേശികളിൽ ഹീറ്റിങ്ങ് പാഡ് ഉപയോഗിക്കുകയോ ചെയ്യാം. എന്നിട്ടും മാറിയില്ലെങ്കിൽ പേശികൾ റിലാക്സാക്കാനുള്ള ഗുളികകൾ കഴിക്കണം. ധാരാളം വെള്ളം കുടിക്കുക, ഉറങ്ങുന്നതിന് മുമ്പ് കാലുകൾ സ്ട്രച്ച് ചെയ്യുക എന്നിവയൊക്കെ പേശിവലിവ് കുറയ്ക്കും.