Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:എനിക്ക് 62 വയസ്സുണ്ട്. രുചിക്കുറവും ദഹനപ്രശ്നങ്ങളും ഉണ്ട്. എന്തുകൊണ്ടാണിത്. ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്?
അഗസ്തി,
തൃശ്ശൂർ
ഉത്തരം:പ്രായമായവർക്ക് രുചിക്കുറവും ദഹനപ്രശ്നങ്ങളും സാധാരണമാണ്. ദന്തരോഗങ്ങൾ, ചില മരുന്നുകൾ,രുചിഗ്രന്ഥിയിലെ പ്രശ്നങ്ങൾ ഇവയാണ് രുചിക്കുറവിന് കാരണമാകുന്നത്. പ്രായം കൂടുന്തോറും ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകും.ഇതാണ് ദഹനപ്രശ്നങ്ങൾക്ക് കാരണം. പ്രായമായർ പുകവലി ഉപേക്ഷിക്കണം. ദന്തപരിചരണത്തിൽ ശ്രദ്ധിക്കണം. ദിവസവും 12 ഗ്ളാസ് വെള്ളം കുടിക്കണം.
നെഞ്ചെരിച്ചിൽ, മലബന്ധം, അൾസർ എന്നിവ പ്രായമായവരിൽ കണ്ടുവരുന്ന ദഹനപ്രശ്നങ്ങളാണ്. ഇവയെ ഒഴിക്കാനുള്ള മാർഗങ്ങൾ താഴെ പറയുന്നു.
*ചെറിയ അളവിൽ ഭക്ഷണം കഴിക്കുക
* മദ്യം,പുകവലി, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
* ഭക്ഷണം കഴിച്ച ഉടനെ നടക്കുകയും കിടക്കുകയും ചെയ്യരുത്.
*നാരുകളുള്ള ഭക്ഷണം കഴിക്കുക
* കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
* യോഗ, നടത്തം തുടങ്ങിയ ആയാസം കുറഞ്ഞ വ്യായാമങ്ങൾ ചെയ്യുക.