Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം:ഞാൻ 32 വയസ്സുള്ള വിവാഹിതയാണ്. വെള്ളപോക്കാണ് എന്നെ അലട്ടുന്ന പ്രശ്നം. ഇത് കൂടാതെ യോനിയിൽ ചൊറിച്ചിലും നീറ്റലുമുണ്ട്. എന്താണ് ചെയ്യേണ്ടത്?
ഉത്തരം: യോനിയിൽ നിന്ന് ചെറിയ തോതിലുള്ള സ്രവം പുറത്തേക്ക് പോകുന്നത് സാധാരണമാണ് എന്നാൽ ചൊറിച്ചിലും നീറ്റലും പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അണുബാധയുടെ ലക്ഷണമാകാം .യോനിക്ക് സഹജമായ നനവ് നൽകുന്ന വെളുത്ത സ്രവങ്ങളുണ്ട്. എന്നാൽ അണുബാധയുണ്ടാകുമ്പോൾ സ്രവത്തിന് നിറവ്യത്യാസം, ദുർഗന്ധം എന്നിവയുണ്ടാകും. ഇതിനെയാണ് വെള്ളപോക്ക് എന്നു പറയുന്നത്. അണുബാധകൾ പലതരത്തിലുണ്ട്.
ബാക്ടീരിയൽ വജൈനോസിസ് ആണ് ഇതിൽ പ്രധാനം. വെളുത്തതോ ചാരനിറത്തോടു കൂടിയതോ ആയ ദുർഗന്ധമുളള സ്രവമാണ് ഇതിന്റെ ലക്ഷണം. ശുചിത്വക്കുറവ് ചെറുപ്രായത്തിലുള്ള ലൈംഗികബന്ധം, കോപ്പർ ടീ പോലുള്ള ഗർഭനിരോധന
മാർഗങ്ങളുടെ ഉപയോഗം, ആർത്തവസമയത്തെ ലൈംഗികബന്ധം എന്നിവയാണ് ഇതിന് കാരണങ്ങളായി കണക്കാക്കപ്പെടുന്നത് .
മറ്റു അണുബാധകൾ :
കാൻഡിഡിയാസിസ്
ഫങ്കസ് അണുബാധയാണ് കാൻഡിഡിയാസിസ് തെരുപോലുള്ള സ്രവം, യോനീഭാഗത്ത് ചൊറിച്ചിൽ, വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശുചിത്യമില്ലായ്മയാണ് ഇത് ഉണ്ടാകുന്നതിന് പ്രധാന കാരണം. സിന്തറ്റിക് അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹരോഗികൾക്കും ഇത് വരാം.
ട്രൈക്കോമോണാസ് വജൈനാലിസ്
യോനീഭാഗം ചുവന്ന നിറത്തിലുള്ളതാകുന്നതാണ് ഇതിന്റെ ലക്ഷണം. യോനിയിൽ നിന്നും മഞ്ഞകലർന്ന ദുർഗന്ധമുള്ള സ്രവവും അസഹ്യമായ ചൊറിച്ചിലും ഉണ്ടാകും.
യോനിയിലുണ്ടാകുന്ന അണുബാധയ്ക്ക് ശരിയായ ചികിത്സ തേടിയില്ലെങ്കിൽ വന്ധ്യതവരെയുണ്ടാകും. ഗർഭിണിക്കാണ് അണുബാധ ഉണ്ടാകുന്നതെങ്കിൽ അത് കുഞ്ഞിനെ ബാധിക്കും. അണുബാധയുണ്ടെങ്കിൽ ലൈംഗികബന്ധം ഒഴിവാക്കണം. അല്ലെങ്കിൽ പങ്കാളിക്ക് ഇത് പകരാനുള്ള സാധ്യതയുണ്ട്.
യോനീഭാഗം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക, ഉണങ്ങിയതും വൃത്തിയുളളതുമായ കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.ആർത്തസമയത്ത് സാനിറ്ററി പാഡുകൾ നാല് മണിക്കൂർ ഇടവിട്ട് മാറ്റുക എന്നിവ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും. ലോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ ചികിത്സ തേടുക .