Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 35 വയസ്സുണ്ട്. അടുത്തിടെ രക്തം പരിശോധിച്ചപ്പോൾ പ്രീ ഡയബെറ്റിക് സ്റ്റേജിലാണെന്ന് കണ്ടെത്തി. എന്താണ് പ്രീ ഡയബെറ്റിസ്? പ്രീ ഡയബെറ്റിക് ആയാൽ പെട്ടെന്ന് ഡയബെറ്റിസ് വരുമോ?
ഉത്തരം: രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നതായിരിക്കുക. എന്നാൽ ഡയബെറ്റിസിലെത്താൻ മാത്രം ഉയർന്നതല്ലാതിരിക്കുക. ഈ അവസ്ഥയെയാണ് പ്രീ ഡയബെറ്റിസ് എന്നു പറയുന്നത്. ആഹാരം കഴിഞ്ഞ ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ തോത് 140-199 വരെ കാണുമ്പോഴാണ് പ്രീ ഡയബെറ്റിസ് ഉണ്ടാകുന്നത്. പ്രീ ഡയബെറ്റിസ് സ്റ്റേജിൽ കാര്യമായ രോഗ ലക്ഷണങ്ങൾ കാണുകയില്ല. പ്രീ ഡയബെറ്റിസ് സ്റ്റേജിലെത്തിയാൽ ജീവിതശൈലിയിലും ഭക്ഷണരീതിയിലും കാര്യമായ മാറ്റങ്ങൾ വരുത്തണം. മധുരപലഹാരങ്ങൾ, ഫാസ്റ്റ്ഫുഡ്, എണ്ണപ്പലഹാരങ്ങൾ എന്നിവ ഒഴിവാക്കണം. പച്ചക്കറികൾക്ക് മുൻതൂക്കമുള്ള ഡയറ്റ് സ്വീകരിക്കണം. ശാരീരികസ്ഥിതിക്കനുസരിച്ച് വ്യായാമങ്ങൾ ചെയ്യണം.
ആഹാരം കഴിഞ്ഞുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് 200-ൽ കൂടുതലാണെങ്കിൽ ഡയബെറ്റിസ് ഉണ്ടെന്ന് ഉറപ്പാക്കാം. ഈ സന്ദർഭത്തിൽ പ്രമേഹരോഗ ഗുളികകൾ കഴിച്ചു തുടങ്ങണം. മെറ്റ്ഫോലിൻ എന്ന ഗുളികയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 200-ൽ കൂടുതലാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.