Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:33 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എന്റെ മകൾക്ക്  ആർത്തവ സമയങ്ങളിൽ അസഹ്യമായ നടുവേദനയും അടിവയർ വേദനയും  അനുഭവപ്പെടാറുണ്ട് . ഇതിനു   എന്തെങ്കിലും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാമോ ?  നീനു തോമസ് , കോഴിക്കോട് .

ചെറുപ്പക്കാരായ പെൺകുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമാണ് ആർത്തവത്തോടനുബന്ധിച്ചുള്ള  അസഹ്യമായ നടുവേദനയും വയർ വേദനയും . ചെറിയ പ്രായത്തിൽ (11വയസിനു   മുൻപേ ) ആർത്തവം ആരംഭിക്കുക , അമിത വണ്ണം ഉണ്ടായിരിക്കുക , അമിതമായ രക്തസ്രാവമുണ്ടായിരിക്കുക തുടങ്ങിയവയാണ് ഇതിന്റെ കാരണങ്ങൾ . സാധാരണയായി ആർത്തവം തുടങ്ങി രണ്ടു ദിവസമാകുമ്പോൾ ഇത് തനിയെ ഭേദമാകാറുണ്ട് . ആർത്തവ സമയത്തു ശരീരത്തിൽ ഉല്പാദിപ്പിക്കപെടുന്ന പ്രോസ്റ്റാഗ്ലാന്ഡിൻ ഹോർമോണുകളുടെ പ്രവർത്തനമാണ്  ഈ പ്രശ്‌നങ്ങ്ൾ ഉണ്ടാക്കുന്നത് . പ്രോസ്റ്റാഗ്ലാന്റിന്റെ അളവ് അമിതമായുള്ള പെൺകുട്ടികൾക്ക് ആർത്തവ സമയത്തു ഉണ്ടാകുന്ന അസ്വസ്ഥതകളും അധികമായിരിക്കും .

സാധാരണഗതിയിൽ ചികിത്സയുടെ ആവശ്യമില്ല . ചൂട് പിടിക്കുന്നതും , നടുവിനും വയറിലും പതുക്കെ കൈകൊണ്ടു മസ്സാജ് ചെയ്യുന്നതും വേദനയ്ക്ക് ആശ്വാസം നൽകും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ലഖു വ്യായാമങ്ങൾ ശീലിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും.  വിശ്രമവും ആവശ്യമാണ് . ചായ കാപ്പി മുതലായവ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം . പുകവലി പോലുള്ള ശീലങ്ങൾ ഇത്തരം അസ്വസ്ഥതകൾ വർദ്ധിപ്പിക്കാം. 
 
ചികിത്സ വേണ്ടതെപ്പോൾ ?

അമിതമായ രക്തസ്രാവം ഉണ്ടാവുകയോ  , രക്തം കട്ട പിടിച്ചു പുറത്തേക്ക് പോകുന്ന സ്ഥിതിയോ ഉണ്ടെങ്കിൽ  
ആർത്തവമില്ലാത്ത സന്ദർഭങ്ങളിൽ ഇത്തരം വേദന അനുഭവപ്പെടുകയാണെങ്കിൽ.
ഛർദി , തലകറക്കം പോലുള്ള മറ്റു രോഗലക്ഷണങ്ങൾ  ഉണ്ടായാൽ 
മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാൽ അത് പോഷകകുറവിന്റെയോ എൻഡോമെട്രിയോസിസ് പോലുള്ള ഗർഭാശയ രോഗങ്ങളുടെയോ ലക്ഷണമാകാം . ഉടൻ തന്നെ ഒരു വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതുണ്ട് 

Readers Comment

Add a Comment