Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഡോ.ഗോപുജി പണ്ഡിറ്റ്
റിട്ട. പ്രൊഫസ്സർ,ഗവ: ആയുർവേദകോളേജ്, തിരുവനന്തപുരം
എനിക്ക് കഴിഞ്ഞ മൂന്നുവർഷമായി രക്തസമ്മർദ്ദമുണ്ട്. രക്തസമ്മർദ്ദത്തിന് ആയുർവേദചികിത്സ ഫലപ്രദമാണോ? ഏതുതരത്തിലുള്ള
വ്യായാമമാണ് അനുയോജ്യം?
രാജു, തിരുവനന്തപുരം
രക്തസമ്മർദ്ദത്തിന് ആയുർവേദമരുന്നുകൾ ഫലപ്രദമാണ്. രക്തസമ്മർദ്ദത്തിന്റെ കാരണമറിഞ്ഞാണ് ആയുർവേദത്തിൽ ചികിത്സ നിശ്ചയിക്കുന്നത്. മാനസികസംഘർഷം കാരണമുണ്ടാകുന്ന രക്തസമ്മർദ്ദത്തിന് മാനസമിത്രവടകം ഗുളിക ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കണം. മാനസികസംഘർഷമല്ല രക്തസമ്മർദ്ദത്തിന് കാരണമെങ്കിൽ പാർത്ഥാരിഷ്ടം ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം.
നാട്ടുമരുന്നുകളും രക്തസമ്മർദ്ദത്തിന് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. തഴുതാമ, സർപ്പഗന്ധി, കല്ലുറുഞ്ചി തുടങ്ങിയവയിലേതെങ്കിലുമിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും.
നടത്തം, ജോഗിങ്ങ്, യോഗ എന്നിവയാണ് രക്തസമ്മർദ്ദമുള്ളവർക്ക് അനുയോജ്യമായ വ്യായാമങ്ങൾ. ഈ വ്യായാമങ്ങളിൽ ഓരോ വ്യക്തികളുടെയും ശാരീരികസ്ഥിതിക്കനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കാം.