Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഡോ.വി.ഗോപുജിപണ്ഡിറ്റ് റിട്ട. പ്രൊഫസ്സർ, ഗവ. ആയുർവേദകോളേജ്, തിരുവനന്തപുരം
ചോദ്യം: ആയുർവേദത്തിൽ കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകളും മാർഗങ്ങളും എന്തൊക്കെയാണ്?
നിശബ്ദവില്ലനാണ് കൊളസ്ട്രോൾ. വ്യായാമത്തോടൊപ്പം നാട്ടുമരുന്നുകളും കൊളസ്ട്രോളിനെ കുറയ്ക്കും. ചില നാട്ടുമരുന്നുകൾ ചുവടെ ചേർക്കുന്നു.
കാന്താരി മുളക്
കൊളസ്ട്രോൾ കുറയ്ക്കുന്ന ദിവ്യൗഷധമാണ് കാന്താരി മുളകിനെ ആയുർവേദം വിലയിരുത്തുന്നത്. കാന്താരി മുളകിട്ട് തയ്യാറാക്കിയ മോര് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കും.
വെളുത്തുള്ളി
കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ഹൃദ്രോഗത്തെ ചെറുക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അർബുദത്തെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
പുളിഞ്ചിക്ക
പുളിഞ്ചിക്കയുടെ നീര് കുടിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കും. രക്തസമ്മർദ്ദത്തിനും ഇത് നല്ലതാണ്.
മുരിങ്ങയില
മുരിങ്ങയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കും. ദഹനത്തിനും നല്ലതാണ്.
ഉലുവ
ഉലുവയിട്ട് തിളപ്പിച്ച വെള്ളവും കൊളസ്ട്രോളിനെ കുറയ്ക്കും. പ്രമേഹത്തിനും ഇത് ഉത്തമമാണ്.