Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശില്പ ശിരോദ്കര്‍. ബോളിവുഡിന്റെ വെള്ളിത്തിരയില്‍ ഇതല്ല... ഇതിനപ്പുറവും ചാടിക്കടന്ന അഭിനേത്രി. 1990- കളില്‍ ഒരേസമയം അഭിനയ സാധ്യതയുള്ള മികച്ച ചിത്രങ്ങളിലും, ഗ്‌ളാമറിന് പ്രാമുഖ്യമുള്ള റോളുകളിലും ഒരുപോലെ തിളങ്ങിയ സുന്ദരി.
രണ്ടായിരാമാണ്ടില്‍ ബ്രിട്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ഉദ്യോഗസ്ഥനായ അപരേഷ് രഞ്ജിത്തിനെ വിവാഹം കഴിച്ച്, അക്കാലത്തെ യുവാക്കളുടെ ഉറക്കംകെടുത്തിയ ശില്പ പിന്നീട് വലിയൊരു ബ്രേക്ക് എടുത്തു. വീണ്ടും പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ടെലിവിഷന്‍ സ്‌ക്രീനിലൂടെയായിരുന്നു നടിയായി മടക്കം.
1989-ല്‍ മിഥുന്‍ ചക്രവര്‍ത്തിക്കും രേഖയ്ക്കും ഒപ്പം രമേഷ് സിപ്പിയുടെ ഭ്രഷ്ടചാര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശില്പയുടെ അരങ്ങേറ്റം. 90- ല്‍ അനില്‍ കപൂറിന്റെ നായികയായി എത്തിയ കിഷന്‍ കനയ്യ സൂപ്പര്‍ഹിറ്റായി. ത്രിനേത്ര, ഹം, ഖുദാ ഹവാ, ആംഖേം, പെഹ്ചാന്‍, ഗോപി കിഷന്‍, മൃത്യുദണ്ഡ്... തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍. ഗജഗാമിനി ആണ് ബോളിവുഡിനോട് വിടപറയും മുമ്പ് ശില്പ അഭിനയിച്ച അവസാന ചിത്രം. സീടിവിയിലെ ഏക് മുഠ് ആസ്മാന്‍ എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ശില്പയുടെ രണ്ടാമത്തെ സീരിയല്‍ സ്റ്റാര്‍ പ്‌ളസില്‍ ആയിരുന്നു- സില്‍സില പ്യാര്‍ കാ. പിന്നീട് കളേഴ്‌സ് ടിവിയിലെ സാവിത്രി ദേവി കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍.
മുന്‍ മിസ് ഇന്ത്യയും അഭിനേത്രിയുമായിരുന്ന നമ്രത ശിരോദ്കറുടെ മൂത്ത സഹോദരിയാണ് ശില്പ. ബോളിവുഡിന്റെ വെള്ളിത്തിരയില്‍ നിന്ന് ബൈ പറഞ്ഞിട്ടും ശില്പ ശിരോദ്കര്‍ അഭിനയിച്ച വേഷങ്ങള്‍ പ്രേക്ഷകര്‍ മറന്നിട്ടില്ല. ശരീരസൗന്ദര്യം മറയും മടിയുമില്ലാതെ വേണ്ടുവോളം ക്യാമറയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ശില്പയുടെ അന്നത്തെ ഗാനരംഗങ്ങള്‍ സ്വപ്‌നം കാണുമ്പോള്‍ ഇപ്പോഴും ഒരു തലമുറയുടെ ഇടനെഞ്ചു മിടിക്കും.