Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിന്റെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് രാജ്യാന്തരവേദിയില്‍ തിളക്കമാര്‍ന്ന മേല്‍വിലാസം നല്‍കിയ ഡോ. ജാജിക്ക് ജന്മനാടിന്റെ ആദരം.
ഇറ്റലി വേദിയായ രാജ്യാന്തര ഹെയര്‍ സ്‌റ്റൈലിസ്റ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോകമെങ്ങും നിന്നുള്ള പ്രൊഫഷണല്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളോടും ഹെയര്‍ ഡിസൈനര്‍മാരോടും മത്സരിച്ച് മികവിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ, ജാജീസ് ഇന്നൊവേഷന്‍സ് സാരഥി ഡോ. ജാജിക്ക് ഫാഷന്‍ ലവേഴ്‌സ് ഫ്രട്ടേണിറ്റിയും കൊല്ലം പൗരാവലിയും ചേര്‍ന്ന് ഫെബ്രുവരി രണ്ടിന് കൊല്ലത്ത് സ്വീകരണം നല്‍കും. ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍, വിദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഫാഷന്‍ രംഗത്തെ പ്രമുഖതാരങ്ങള്‍ പങ്കെടുക്കുന്ന സ്വീകരണ പരിപാടിയില്‍ ഡോ. ജാജിക്ക് ഫാഷന്‍ ക്വീന്‍ ബഹുമതി സമ്മാനിക്കും. ചടങ്ങില്‍ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.
കേരളത്തിന്റെ ഫാഷന്‍ തലസ്ഥാനമായി കൊല്ലത്തെ ആഗോള ഫാഷന്‍ റാംപില്‍ പ്രതിഷ്ഠിച്ച ഡോ. ജാജി, ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യസങ്കല്പങ്ങള്‍ക്ക് ആധുനികതയുടെ ചെറുപ്പവും ഊര്‍ജ്ജസ്വലതയും നല്‍കിയാണ് ജാജീസ് ഇന്നൊവേഷന്‍സിലൂടെ പുതിയ ഫാഷന്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷം റഷ്യയില്‍ നടന്ന രാജ്യാന്തര ഫാഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഈവനിംഗ് ലുക്ക് മത്സരവിഭാഗത്തില്‍ ബഹുമതി നേടിയ ജാജി ഇതിനകം നിരവധി ദേശീയ- രാജ്യാന്തര ഫാഷന്‍ ഷോകളുടെ ഒഫിഷ്യല്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
ജാജീസ് ഇന്നൊവേഷന്‍സിന്റെ വെഡ്ഡിംഗ് മേക്ക് ഓവര്‍ സ്റ്റുഡിയോയിലൂടെ കേരളത്തിന്റെ ഫാഷന്‍ ലോകത്ത് നവീന സങ്കല്പങ്ങള്‍ക്ക് സൗന്ദര്യചാരുത പകരുന്ന ജാജി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വൈകാതെ മേക്ക് ഓവര്‍ സ്റ്റുഡിയോ ശൃംഖല ആരംഭിക്കും. ഡോ. ജാജീസ് ഫെയര്‍നസ് ക്രീം വിപണിയിലെത്തിച്ച് സൗന്ദര്യവര്‍ദ്ധക വിപണിയിലും ചുവടുറപ്പിച്ച ജാജീസ് ഇന്നൊവേഷന്‍സിലൂടെ യുവതലമുറയുടെ ഫാഷന്‍ സങ്കല്പങ്ങള്‍ക്ക് പുതിയ അര്‍ത്ഥവും ഭാവവും സമ്മാനിക്കുകയാണ് ബ്യൂട്ടി ആന്‍ഡ് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഈ കൊല്ലം സ്വദേശിനി.
ഫെബ്രുവരി രണ്ടിന് ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബഹുമതിദാന ചടങ്ങിനോടനുബന്ധിച്ച് ജാജീസ് ഫാഷന്‍ ലീഗ് 2019- ഫാഷന്‍ ഷോയും അരങ്ങേറും. വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പ്രമുഖ ഡിസൈനര്‍മാരും മോഡലുകളും പങ്കെടുക്കുന്ന ഫാഷന്‍ ലീഗ്, കേരളം വേദിയൊരുക്കുന്ന ഏറ്റവും വലിയ ഫാഷന്‍ മഹോത്സവമായി മാറും.
രാജ്യാന്തര ഫാഷന്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും, ലോകപ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റുമാരുമായും ഹെയര്‍ ആര്‍ട്ടിസ്റ്റുകളുമായും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ കേരളത്തിന്റെ സൗന്ദര്യധാരണങ്ങളെ പുനര്‍നിര്‍വചിക്കുന്നതായിരിക്കും ജാജീസ് ഫാഷന്‍ ലീഗ് 2019.
ഫാഷന്‍ മേഖലയില്‍ അപൂര്‍വ വിരുന്നായി മാറുന്ന ജാജീസ് ഫാഷന്‍ ലീഗ്- 2019 ന് ആധുനിക ദൃശ്യ- ശ്രാവ്യ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ സാക്ഷാത്കാരം നിര്‍വഹിക്കുന്നത് ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രൊമോഷന്‍ രംഗത്ത് സമ്പൂര്‍ണ സേവനദാതാക്കളെന്ന നിലയില്‍ ദേശീയശ്രദ്ധ നേടിയ ടീം ഐ ടു ഐ-യുടെ ഇവന്റ്‌സ് ഡിവിഷനാണ്.
ജാജീസ് ഫാഷന്‍ ലീഗ് 2019- ന്റെ ഒഫിഷ്യല്‍ പ്രൊമോ വീഡിയയുടെ പ്രകാശനം കൊല്ലം ആര്‍.പി. മാളില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളായ അനൂപ് മേനോനും മിയയും ചേര്‍ന്ന് നിര്‍വഹിച്ചു.