Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അന്ന ബെന്‍ നായരമ്പലം
ഇതാണ് ബേബിമോള്‍. മനസ്സിലായില്ലേ? കുമ്പളങ്ങി നൈറ്റ്‌സിലെ? അതു തന്നെ സംഭവം. പേര് അന്ന ബെന്‍ നായരമ്പലം. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകള്‍. ആദ്യചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. പക്ഷേ, അന്ന കസറി. സിനിമ ഹിറ്റായതോടെ അന്ന ന്യൂജെന്‍ പിള്ളേരുടെ ചങ്കായി.
അന്ന പഠിച്ചത് എറണാകുളം സെന്റ് തെരേസാസില്‍. വിഷയം ബി.എസ്‌സി അപ്പാരല്‍ ഡിസൈനിംഗ്. സിനിമയൊക്കെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും അന്ന ഓര്‍ത്തില്ല. തിരക്കഥകള്‍ ഒരുപാട് എഴുതിയ അച്ഛന്‍ മകളെ അഭിനയത്തിലേക്കു വിളിച്ചുമില്ല. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷന്‍ ടെസ്റ്റിനു പോകാന്‍ നേരം അച്ഛന്‍ പറഞ്ഞു: എന്റെ മകളാണെന്ന് പറഞ്ഞേക്കരുത്.
ഓഡിഷനൊക്കെ കഴിഞ്ഞാണ് ടെസ്റ്റില്‍ കസറിയ പെണ്‍കുട്ടിയുടെ നാടും വീടും ചോദിച്ചത്. ബെന്നി പി. നായരമ്പലത്തിന്റെ മകളെന്നു കേട്ടപ്പോള്‍, എന്നിട്ട് പറഞ്ഞില്ലല്ലോ എന്ന അദ്ഭുതം. കുമ്പളങ്ങിയിലെ ബേബി മോള്‍ നാടനാണെങ്കിലും അന്ന മോഡേണ്‍ ആണ്. ബോള്‍ഡ്. അത്യാവശ്യം കാന്താരി. അപ്പോള്‍ അടുത്ത പരിപാടി? വരട്ടെ, നോക്കാം.