Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എന്‍ജിനിയറിംഗിലെ അനുഭവക്കരുത്തില്‍ നിന്ന് ആതുരസേവനരംഗത്ത് അസാധാരണജയങ്ങളുടെ ആകാശം കീഴടക്കിയ വിജയചരിത്രമാണ് തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ എസ്.കെ. ഹോസ്പിറ്റലിന് സാരഥ്യമേകുന്ന കെ.എന്‍. ശിവന്‍കുട്ടിയുടേത്. വൈദ്യുതി ബോര്‍ഡിനു കീഴില്‍ നിരവധി ജലവൈദ്യുതി പദ്ധതികളുടെ അണിയറശില്പികളില്‍ ഒരാളായ ശിവന്‍കുട്ടി, പതിനാറു വര്‍ഷം മുമ്പ് തുടക്കമിട്ട എസ്.കെ. ഹോസ്പിറ്റല്‍ തിരുവനന്തപുരം ജില്ലയുടെ ആരോഗ്യതലസ്ഥാനമെന്ന നിലയിലേക്ക് ശിരസ്സുയര്‍ത്തിയതിനു പിന്നീല്‍ ദീര്‍ഘവീക്ഷണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആവേശകഥയുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍, വൈദ്യുതി പദ്ധതികളുടെ തിരക്കുകളിലായിരുന്നപ്പോഴും സാധാരണക്കാര്‍ക്ക് ആധുനിക ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യാക്കുന്നതിനുള്ള വഴികളെക്കുറിച്ചായിരുന്നു ശിവന്‍കുട്ടിയുടെ ഉത്കണ്ഠ. ആ നിശ്ചദാര്‍ഢ്യത്തില്‍, മൂന്നു ചികിത്സാ വിഭാഗങ്ങളുമായി തുടക്കമിട്ട ആശൂപത്രിയാണ് ഒന്നര പതിറ്റാണ്ടിനിടെ എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലും വിദഗ്ദ്ധ ചികിത്സാ സൗകര്യവും, ഓരോന്നിലും സമ്പൂര്‍ണ മികവുമെന്ന വലിയനേട്ടത്തിലേക്കു വളര്‍ന്ന് പുതിയ വിജയങ്ങള്‍ കീഴടക്കുന്നത്.
ഏറ്റവും ആധുനികമായ രോഗനിര്‍ണയ സാങ്കേതികവിദ്യകളും ഏറ്റവും വിദഗ്ദ്ധരായ ഡോക്ടര്‍മാരും, ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഓപ്പറേഷന്‍ തിയേറ്ററുകളും ലബോറട്ടറി സൗകര്യങ്ങളും, വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സൗഹൃദപൂര്‍ണമായ അന്തരീക്ഷവും... എസ്.കെ.ഹോസ്പിറ്റല്‍ നേടിയ വിജയങ്ങള്‍ക്കും മികവുകള്‍ക്കും പിന്നില്‍ ശിവന്‍കുട്ടിയെന്ന എന്‍ജിനിയറുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണപാടവമുണ്ട്. അതിനു കൂട്ടായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ മകള്‍ ഡോ. കെ. എസ് .സന്ധ്യയുടെ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും മറ്റൊരു മകളായ ഡോ. .കെ. എസ്. സിന്ധുവിന്റെ ചികിത്സാ പ്രാഗത്ഭ്യവുമുണ്ട്.
അപ്പെന്‍ഡക്ടമി ശസ്ത്രക്രിയ മുതല്‍ അതിസങ്കീര്‍ണ ന്യൂറോ സര്‍ജറികള്‍, ലിവര്‍ റിസക്ഷന്‍ സര്‍ജറികള്‍, കുടല്‍മാറ്റിവയ്ക്കലിനുള്ള ആധുനിക വിപ്പിള്‍ സര്‍ജറി, രോഗിക്ക് 24 മണിക്കൂറിനകം വീട്ടിലേക്കു മടങ്ങാവുന്ന താക്കോല്‍ദ്വാര സ്‌പൈന്‍ സര്‍ജറികള്‍ എന്നിവ വരെ ഏറ്റവും വൈദഗ്ദ്ധ്യത്തോടെ നിര്‍വഹിക്കാനുള്ള നവീന സാങ്കേതികസൗകര്യങ്ങളും പ്രഗത്ഭഡോക്ടര്‍മാരുടെസേവനവും എസ്.കെയ്ക്കുണ്ട്. ശസ്ത്രക്രിയാ മേഖലയിലെന്നതുപോലെ സ്ത്രീജന്യരോഗങ്ങളുടെ ചികിത്സയിലെ മികവിന്റെ കേന്ദ്രമായും എസ്.കെ തലസ്ഥാനജില്ലയുടെ ആരോഗ്യരംഗത്ത് സുവര്‍ണമുദ്ര ചേര്‍ക്കുന്നു.
എം.ആര്‍.ഐ, സി.ടി സ്‌കാന്‍ ഉള്‍പ്പെടെ അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍, 24 മണിക്കൂറും സുസജ്ജമായ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങി എല്ലാ സൗകര്യങ്ങളുമൊരുക്കി എസ്.കെ. ഹോസ്പിറ്റല്‍ വിശ്വാസ്യതയുടെ തികവിനും വൈദഗ്ദ്ധ്യത്തിന്റെ മികവിനും ആരോഗ്യമേഖലയിലെ അപരനാമമായും തലസ്ഥാനത്തിന്റെ അഭിമാന നാമമായും പുതിയ വഴിത്താരകളിലേക്ക് ചുവടുറപ്പിക്കുന്നു. രോഗി എവിടെയാണോ, അവിടേയ്ക്ക് ചികിത്സകനെയും അടിയന്തര പരിചരണ സംവിധാനങ്ങളും എത്തിച്ച് എസ്.കെ തുടക്കമിട്ട ഹീല്‍ ഓണ്‍ വീല്‍സ് പദ്ധതി സംസ്ഥാനത്തു തന്നെ അത്തരത്തില്‍ ആദ്യത്തേതായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ആനുകൂല്യ പദ്ധതിയായ സി.ജി.എച്ച്.എസ്, വിമുക്തഭടന്മാര്‍ക്കുള്ളകോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌ക്രീം (ഇ.സി.എച്ച്.എസ്), ഇ.എസ്.ഐ,കേന്ദ്ര സംസ്ഥാന സര്‍വീസിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, ഇന്ത്യന്‍ റെയില്‍വെ, എയര്‍പോര്‍ട്ട് അതോറിട്ടി ഒഫ് ഇന്ത്യ, ബി.എസ്.എന്‍.എല്‍, വി.എസ്.എസ്.എസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേത് അടക്കുമുള്ള ആരോഗ്യ പരിരക്ഷ പദ്ധതികളനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്കു പുറമെ, എല്ലാ പ്രമുഖ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും എംപാനല്‍മെന്റുമായി സമഗ്ര ആരോഗ്യസേനവനത്തിന്റെ സുവര്‍ണമാതൃകയാണ് എസ്.കെ മുന്നോട്ടുവയ്ക്കുന്നത്.