Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:57 am
  • 5th October, 2024
  • Overcast Clouds
25.82°C25.82°C
  • Humidity: 90 %
  • Wind: 1.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫെ ഡിസൂസ എന്ന പേര് സാധാരണ മലയാളികളിക്കിടയിൽ  അത്രമേൽ സുപരിചിതമല്ലെങ്കിലും , ദേശീയ മാധ്യമങ്ങളിലെ വാർത്തകളും ചർച്ചകളും വീക്ഷിക്കുന്നവർക്ക് ഫെ ഡിസൂസയെ  പരിചയപ്പെടുത്തേണ്ട കാര്യമില്ല .ഫെ ഡിസൂസ നയിച്ച ചർച്ചകളിലെ തീക്ക്ഷണമായ  ഭാഗങ്ങൾ മലയാളികൾക്കിടയിലും ,സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു . ടൈംസ് ഗ്രൂപ്പിന്റെ മിറർ നൗ വാർത്ത ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും ന്യൂസ് ആങ്കറും ആയിരുന്നു ഫെ ഡിസൂസ . ദി അർബൻ ഡിബേറ്റ് എന്ന പ്രോഗ്രാം ആണ് ഫെ ആങ്കർ ചെയ്തിരുന്നത് .

പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് മിറർ നൗ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം ഫെ രാജിവെച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് . മുഖം നോക്കാതെയുള്ള ശക്തമായ ചോദ്യങ്ങളും നിലപാടുകളും ഫെ ഡിസൂസയ്ക്ക് ചിലരുടെയെങ്കിലും ശത്രുത  നേടികൊടുത്തിട്ടുണ്ട് . അത്തരം സമ്മർദ്ദങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു . അത്തരത്തിൽ ഫെയുടെ ആരാധകർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു  . ഫെ തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷനും രാജിവെച്ചു ഇരുപത്തിനാലു മണിക്കൂറുകൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു . ആ പെറ്റീഷനിൽ ഇത് വരെ  3200 ഓളം സിഗ്നേച്ചറുകൾ ലഭിച്ചതായാണ് വിവരം . 
ചാനലിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് മാത്രമാണ് മാറി നിൽക്കുന്നതെന്നും ടൈംസ് നെറ്റ്വർക്കുമായി  തുടർന്നും അസ്സോസിയേറ്റ് ചെയ്യുമെന്നും ഫെ ഡിസൂസ ട്വീറ്റ് ചെയ്തു .തന്റെ സ്വതന്ത്ര ശേഷിയിൽ, ഇന്ത്യയിലെ യുവജനങ്ങൾക്കായി  പ്ലാറ്റ്‌ഫോമുകളിലുടനീളം  പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കാനും താൻ ഉദ്ദേശിക്കുന്നു എന്ന് ഫെ കൂട്ടിച്ചേർത്തു . 

മംഗലാപുരം ചിക്കമഗളൂരിലാണ് ഫെ ഡിസൂസ ജനിച്ചത്.  വളർന്നത് ബെംഗളൂരുവിലാണ്. ബെംഗളൂരുവിലെ മൗണ്ട് കാർമൽ കോളേജിൽ ജേണലിസം പഠിച്ച ഫെ  ജേണലിസം, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. ബെംഗളൂരുവിലെ കമ്മിറ്റ്സ്-ഇൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 

ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിറർ നൗവിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്നതിന് മുൻപ് സി‌എൻ‌ബി‌സി ടിവി 18 ന്യൂസ്‌റൂമിലെ അംഗമായ ഇ‌ .ടി നൗവിലെ ഇൻവെസ്റ്റർസ് ഗൈഡിൽ ആങ്കറും എഡിറ്റോറിയൽ ലീഡും ആയി പ്രവർത്തിച്ചിട്ടുണ്ട് .അഴിമതി, സാമുദായിക അക്രമം, സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകുന്ന  ദി മിറർ നൗ ഓൺ ദി അർബൻ ഡിബേറ്റ് എന്ന ഷോയിലൂടെ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. 2018-  ഇൽ  റെഡ്ഇങ്ക് ന്റെ ‘ജേണലിസ്റ്റ് ഓഫ് ദ ഇയർ’  അവാർഡ് ലഭിച്ചു. ചാനൽ ചർച്ചയ്ക്കിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചു സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുസ്ലിം മതപണ്ഡിതനെ  'കണ്ടം വഴി ഓടിച്ച ' ഫെയുടെ പ്രതികരണം സ്ത്രീ സമൂഹം ആവേശത്തോടെയാണ് സ്വീകരിച്ചത് . വാർത്തകൾ ഡൽഹി പോലുള്ള കേന്ദ്രങ്ങളിൽ സെൻട്രലൈസ്ഡ് ആയിപോകുന്നുവെന്നും രാജ്യം എന്നത്  ഈ സെൻട്രലൈസ്ഡ് ആയിട്ടുള്ള ഇടങ്ങൾ മാത്രമല്ല എന്നും  ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് കണ്ണടച്ച് കൊണ്ട് വാർത്തകൾ നൽകാൻ കഴിയുകയില്ല എന്ന നിലപാടാണ്  ഫെ ഡിസൂസ സ്വീകരിച്ചിട്ടുള്ളത് , ഗോമൂത്രവും , രാമക്ഷേത്രവും വിവാദങ്ങളായി  മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്ന സമയത്തു  , കർഷകരുടെ  പ്രശ്നങ്ങൾ തുറന്നു കാട്ടുകയും , രാജ്യം ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടത് ഈ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി  ,കർഷക സമരം ഫെ ഡിസൂസ വാർത്തയാക്കുകയും ചർച്ചയിൽ ഉൾപ്പെടുത്തുകയും ചെയ്തത് ശ്രദ്ധേയയാമായിരുന്നു . മാറുന്ന കാലത്തിൽ, ഇന്നത്തെ സ്ത്രീ സമൂഹത്തിനു ഊർജവും കരുത്തും പകരുന്ന നിലപാടുകളുമായി ഫെ  ഡിസൂസ തുടർന്നും മാധ്യമ ലോകത്തു നിറഞ്ഞു നിൽകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ .

Readers Comment

Add a Comment