Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രമുഖ ന്യൂളോജിസ്റ്റ് ആയ ഡോ. ജെ. ശ്രീകുമാര്‍ ആതുരസേവനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, സാമൂഹിക പ്രതിബദ്ധതയുള്ള ചികിത്സകന്‍ എന്ന നിലയില്‍ കൊല്ലം ജില്ലയിലെ സാസ്‌കാരിക- സാമൂഹിക വേദികളിലും നിറസാന്നിദ്ധ്യമാണ്. വിവിധ രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായ ആയിരക്കണക്കിന് നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ചികിത്സാ സഹായമെത്തിക്കുന്ന പ്രത്യാശ ഫൗണ്ടേഷന്റെ സാരഥി.
വിഭാഗീയതയും വിദ്വേഷപ്രചരണവും ശൈലിയാക്കിയ പുതിയ രാഷ്ട്രീയവ്യവസ്ഥിതിക്കു പകരം സമത്വവും സാഹോദര്യവും സഹവര്‍ത്തിത്വവും സഹിഷ്ണുതയുമുള്ള രാഷ്ട്രീയമെന്ന ആശയവുമായി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച് ശ്രദ്ധേയനായി. രാജ്യത്തിൻെറ ആരോഗ്യമേഖലയെ ചൂഷണരഹിതവും, സമൂഹാഭിമുഖ്യമുള്ളതുമാക്കുവാനുള്ള ധീരവും വിപ്‌ളവകരവുമായ ആശയങ്ങള്‍ ഡോ. ജെ. ശ്രീകുമാര്‍ പ്രചരണവേളയില്‍ ജനങ്ങളിലെത്തിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള സേവന പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച് പുതിയൊരു മാതൃക അവതരിപ്പിക്കുന്നു, ഡോ. ശ്രീകുമാര്‍.
#ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.