Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സക്കറിയ മുഹമ്മദ്, സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ. 2018 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം, ജി അരവിന്ദൻ പുരസ്‌കാരം, പരവൂർ സ്മാരക അവാർഡ് എന്നിവ ഈ യുവ സംവിധായകനെ തേടിയെത്തി. മലപ്പുറത്ത് തന്നെയാണ് സക്കറിയ ജനിച്ചതും വളർന്നതും.
വളാഞ്ചേരി മർക്കസ് കോളേജിൽ നിന്നാണ് സക്കറിയ ഇംഗ്ലീഷിൽ ബിരുദമെടുക്കുന്നത്. പിന്നീട് പി ജി മാസ്സ് കമ്മ്യൂണിക്കേഷൻ പഠനം. ശേഷം ഒരു അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്തു. ആദ്യ ചിത്രത്തിന് തന്നെ വലിയ നിരൂപക , പ്രേക്ഷക പ്രശംസയാണ് സക്കറിയയ്ക്കു ലഭിച്ചത്. 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിൽ മികച്ച ജനപ്രിയവും കലാമൂല്യവുമുള്ള സിനിമ ആയി തിരഞ്ഞക്കപ്പെട്ടത് സുഡാനി ഫ്രം നൈജീരിയ ആയിരുന്നു.
മലപ്പുറമെന്നാൽ ഫുട്ബോൾ എന്നൊരു അർത്ഥം കൂടിയുണ്ട്. സിനിമാ മോഹം ഉള്ളിലുറച്ച കാലം മുതൽ തന്നെ കാൽപ്പന്തു കളിയെ കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന് സക്കരിയക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്തറിയാവുന്ന കളിക്കാരുടെയും ടീം മാനേജർമാരുടെയും കഥ മനസ്സിലിട്ട് നടന്നു. ഒടുവിലത് സുഡാനി ഫ്രം നൈജീരിയ എന്ന സുന്ദര സിനിമയായി പരിണമിക്കുകയായിരുന്നു. മലയാള സിനിമയിൽ സ്വപ്‍ന തുല്യ തുടക്കമാണ് സക്കറിയക്ക് നേടാനായത്. നല്ല സംവിധായകന്റെ അടയാളങ്ങളുള്ള, നവീനമായ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന ചിത്രങ്ങൾ ഇനിയും സക്കറിയയിൽ നിന്ന് പ്രതീക്ഷിക്കാം.