Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആധുനിക ശസ്ത്രക്രിയാ മേഖലയില്‍ പുതിയ കാലത്തിൻെറ പരീക്ഷണങ്ങള്‍ നല്‍കിയ പാരിതോഷികമാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയാ രീതി. നിസ്സാര രോഗങ്ങള്‍ക്കു മുതല്‍ അതിസങ്കീര്‍ണ ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കു വരെ കീഹോള്‍ സര്‍ജറി അവലംബിക്കുന്ന വിദേശ രാജ്യങ്ങളുമായി താരതമ്യപെടുത്തുമ്പോള്‍ കേരളം കീഹോള്‍ സര്‍ജറിയുടെ കാര്യത്തില്‍ പിന്നാക്കമാണ്. ശരീരം തുറന്നുള്ള പരമ്പരാഗത സര്‍ജറി രീതിക്കു പകരം പാടുകള്‍ പോലും അവശേഷിപ്പിക്കാത്ത ചെറു സുഷിരങ്ങള്‍ വഴി നടത്തുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ പ്രചാരവേഗം കുറഞ്ഞിരിക്കുന്നതിന് ഒരു കാരണമേയുള്ളൂ: കീഹോള്‍ സര്‍ജറിയെക്കുറിച്ച് വേണ്ടത്ര ശാസ്ത്രീയ വിവരങ്ങള്‍ പൊതുസമൂഹത്തിന് അജ്ഞാതമാണ്. എങ്കില്‍ അപൂർവ്വവും അസാധാരണവുമായ ഒരു നേട്ടത്തിൻെറ പത്തരമാറ്റു തിളക്കമുള്ള കഥ ലോകത്തിനു മുന്നില്‍ കേരളത്തിന് അഭിമാനപൂര്‍വം പങ്കുവയ്ക്കാനുണ്ട്: താക്കോല്‍ദ്വാര ശസ്ത്രക്രിയാ സാങ്കേതികതയില്‍ വിദേശരാജ്യങ്ങളിലെ വിദഗ്ദ്ധരെപോലും അമ്പരപ്പിക്കുന്ന അസാധാരണ കൈവേഗം സ്വായത്തമാക്കുകയും, കീഹോള്‍ ശസ്ത്രക്രിയാനന്തരമുള്ള തുന്നലില്‍ (സ്യുചര്‍) സ്വന്തം ശൈലി രൂപപെടുത്തുകയും ചെയ്ത ഡോ. ബൈജു സേനാധിപന്‍ എന്ന ചികിത്സകൻെറ കഥ! തൈറോയിഡ് സര്‍ജറിയിലെ പിഴവു കാരണം അന്നനാളം മുറിഞ്ഞുപോയ രോഗിയില്‍ വന്‍കുടലില്‍ നിന്നുള്ള ഒരു ഭാഗം തുന്നിച്ചേര്‍ത്ത് ഡോ. ബൈജു സേനാധിപന്‍ നടത്തിയ പരീക്ഷണം അത്തരത്തില്‍ ലോകത്തു തന്നെ ആദ്യത്തേതായിരുന്നു. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പോണ്ടിച്ചേരി ജിപ്‌മെര്‍, മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ്, കന്യാകുമാരി മെഡിക്കല്‍ കോളേജ്, മുംബയ് കെ.ഇ.എം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര തുടങ്ങി രാജ്യാന്തര പ്രശസ്തമായ ചികിത്സാ, ഗവേഷണ സ്ഥാപനങ്ങളിലെ സര്‍ജന്മാര്‍ക്ക് അതിനൂതന കീഹോള്‍ ശസ്ത്രക്രിയാ രീതികളില്‍ പരിശീലനം നല്‍കാന്‍ ക്ഷണിക്കപെട്ടിരുന്നു. കൊല്ലം ഗുഹാനന്ദപുരം സ്വദേശി. കേരളത്തില്‍ ലാപ്പറോസ്‌കോപ്പി എന്ന് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാലത്താണ് കീഹോള്‍ സര്‍ജറിയില്‍ ഡോ. ബൈജു സേനാധിപൻെറ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ഇവിടെ പഠനസൗകര്യങ്ങളില്ല. കോയമ്പത്തൂര്‍ വി.ജി. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പ്രാഥമിക പാഠങ്ങള്‍. കീഹോള്‍ സര്‍ജറിയെന്ന സാങ്കേതിക വിദ്യയുടെ പ്രയോഗരീതികള്‍ കണ്ടു പരിശീലിക്കാന്‍ കൊറിയ, തായ്‌വാന്‍, ഇറ്റലി എന്നിവിടങ്ങളിലെ ലാപ്പറോസ്‌കോപ്പിക് വിദഗദ്ധര്‍ക്കൊപ്പം ഓപ്പറേഷൻ തിയറ്ററുകളില്‍ ഒരു തപസ്യപോലെ കീഹോള്‍ സര്‍ജറികള്‍ പരിശീലിച്ചു. നാട്ടില്‍ മടങ്ങിയെത്തിയ ഡോ. ബൈജു സേനാധിപന്‍ ഇരുകൈകള്‍ക്കും ഒരു പോലെ വഴക്കം കിട്ടാന്‍ രണ്ടുകൈകൊണ്ടും ഷട്ടില്‍ കളിക്കാന്‍ ശീലിച്ചു. ഇരുകൈകൊണ്ടും വേഗത്തില്‍ ഷേവിംഗ് പരിശീലിച്ചു. ഒരേ വേഗത്തില്‍ രണ്ടു കൈകൊണ്ടും എഴുതാന്‍ പഠിച്ചു. ഇന്ന്, രാജ്യത്ത് അതിസങ്കീര്‍ണ ലാപ്പറോസ്‌കോപ്പിക് സര്‍ജറികളില്‍ ഏറ്റവുമധികം വേഗതയുള്ള ശസ്ത്രക്രിയാകാരനാണ് ഡോ. ബൈജു സേനാധിപന്‍. ബഹുമതികള്‍ നിരവധിയെത്തി ഡോ. ബൈജു സേനാധിപനെ തേടി, ഇന്ത്യയിലെ പ്രമുഖ ചികിത്സാ കേന്ദ്രങ്ങളിലായി ഏറ്റവും അധികം അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ വിജയകരമായി നിര്‍വഹിച്ച സര്‍ജന്‍. രാജ്യാന്തര പ്രശസ്തമായ ആശുപത്രികള്‍ പോലും കീഹോള്‍ സര്‍ജറിയിലെ അടിയന്തരഘട്ടങ്ങളില്‍ വിദഗ്ദ്ധ സേവനം തേടിയെത്തുന്ന ശസ്ത്രക്രിയാകാരന്‍, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയാകാരന്മാരുടെ ആഗോള സംഘടനയുടെ അംഗത്വം വരെ സേനാധിപനെ തേടിയെത്തി. കഠിനാദ്ധ്വാനത്തിൻെറയും നിശ്ചദാര്‍ഢ്യത്തിൻെറയും കരുത്തും, സമര്‍പ്പണബുദ്ധിയുടെ പ്രതിജ്ഞയും കൊണ്ട് സേനാധിപന്‍ നേടിയെടുത്ത കൈവേഗം ഇന്ന് കീഹോള്‍ ശസ്ത്രക്രിയാരംഗത്തെ മഹത്തരമായ നേട്ടങ്ങളിലൊന്നാണ്. തിരുവനന്തപുരത്ത്, പട്ടം എസ്.യു.ടി ആശുപത്രിയിലാണ് ഇപ്പോൾ ഡോ. ബൈജു സേനാധിപൻെറ സേവനം.