Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡില്‍ ഒരുകൂട്ടം ആളുകള്‍ തന്നെ അക്രമിക്കുകയാണെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ബോളിവുഡിലെ ചില ഗ്യാങ്ങുകള്‍ തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

''ഞാന്‍ എനിക്ക് വരാറുള്ള സിനിമകളില്‍ ഭൂരിഭാഗവും വേണ്ടെന്ന് വെക്കാറില്ല. പക്ഷെ, പണ്ടുള്ള പോലെയല്ല, ഇപ്പോള്‍ വളരെ കുറച്ച് ബോളിവുഡ് സംവിധായകര്‍ മാത്രമേ എന്നെ സമീപിക്കുന്നുള്ളു. ഇത് ചിലര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ മൂലമാണ്''. മുമ്പത്തേക്കാളും ഇപ്പോള്‍ എന്തുകൊണ്ട് ഹിന്ദി ചിത്രങ്ങള്‍ കുറവ് ചെയ്യുന്നു എന്ന അവതാരകന്റെ ചോദ്യത്തിനാണ് റഹ്മാന്‍ ഈ മറുപടി നല്‍കിയത്. വ്യാജ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ മൂലമാകാമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സുശാന്ത് സിങ് രാജ്പുത് നായകനായെത്തിയ ദില്‍ ബേഹ്ചാരാ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛാബ്ര തന്നെ സമീപിച്ച അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മുകേഷ് എന്നെ സമീപിച്ചപ്പോള്‍ രണ്ട് ദിവസം കൊണ്ട് നാല് പാട്ടുകള്‍ ഞാന്‍ അദ്ദേഹത്തിന് നല്‍കി. അദ്ദേഹം എന്നെ സമീപിക്കാന്‍ ആലോചിക്കുമ്പോള്‍ ഒരുപാട് പേര്‍ എന്നെ സമീപിക്കരുതെന്ന് പറയുകയും അതിന് പല കഥകളും അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ, ഇപ്പോള്‍ അദ്ദേഹം സന്തുഷ്ടനാണ്. റഹ്മാന്‍ പറഞ്ഞു. ദില്‍ ബേഹ്ചാരാ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്സ്റ്റാറില്‍ ഇന്ന് റിലീസായി.

Readers Comment

Add a Comment