Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി ലോകപ്രസിദ്ധ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലിയെ തിരഞ്ഞെടുത്തു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) ഇന്ത്യാ വിഭാഗം 30 അംഗങ്ങളില്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് പഥേര്‍ പാഞ്ചലിയെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തത്.
നല്ല പത്ത് ഇന്ത്യന്‍ചിത്രങ്ങളില്‍ മലയാളത്തില്‍നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത എലിപ്പത്തായവും ഉള്‍പ്പെടുന്നുണ്ട്. ഋത്വിക് ഘട്ടകിന്റെ മേഘെ ദാക്ക താര, മൃണാള്‍സെന്നിന്റെ ഭുവന്‍ ഷോം, ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധ, സത്യുവിന്റെ ഗരംഹവ, സത്യജിത് റായിയുടെ ചാരുലത, ശ്യാംബെനഗലിന്റെ അങ്കൂര്‍, ഗുരുദത്തിന്റെ പ്യാസ, രമേശ് സിപ്പിയുടെ ഷോലെ എന്നീ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.