Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കന്നഡ ചിത്രം കാന്താരയിലെ 'വരാഹ രൂപം' എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്‍റെ 'നവരസം' എന്ന ഗാനത്തിന്‍റെ കോപ്പിയടിയാണെന്ന് ആരോപണം. നവരസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടേ ഉള്ളൂവെന്ന കാന്താര ടീമിന്റെ വാദം തെറ്റാണെന്നും അർഹമായ അവകാശം ലഭിക്കും വരെ പോരാടുമെന്നും പറഞ്ഞ് തൈക്കൂടം ബ്രിഡ്ജ് രംഗത്തെത്തി. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു. ഇതോടെ ചലചിത്ര പിന്നണി രംഗത്തെ പലരും തൈക്കൂടം ബ്രിഡ്ജിന് പിന്തുണയുമായെത്തി. മലയാള ചലച്ചിത്ര സംഗീത സംവിധാനത്തിലെ പ്രധാനികളിലൊരാളായ ബിജിബാല്‍ തൈക്കൂടം ബ്രഡ്ജിന് പിന്തുണയുമായി ഫേസ് ബുക്ക് പോസ്റ്റിട്ടു. ഗായൻ ഹരീഷ് ശിവരാമകൃഷ്ണനും അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കാന്താര. റിഷഭ് തന്നെയാണ് നായകനും. ചിത്രത്തിന്‍റെ ഒർജിനൽ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും റിലീസിനെത്തി. എല്ലാ ഭാഷകളിലും കാന്താര വെന്നിക്കൊടി പാറിച്ചിരിക്കുമ്പോഴാണ് വിവാദം ഉയരുന്നതും. കെജിഎഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് കാന്താരയുടെയും നിര്‍മ്മാതാക്കള്‍.