Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:29 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഏറ്റവും പുതിയ ജോഷി ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം കണ്ട ശേഷം സംവിധായകൻ എം എ നിഷാദ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന്റെ നായകനും താരവും ജോഷി ആണെന്നും അദ്ദേഹത്തിന്റെ തിരിച്ചു വരവാണ് ചിത്രമെന്നും നിഷാദ് പറയുന്നു. ജോഷി സംവിധായകർക്ക് പ്രചോദനമാണെന്ന് കുറിച്ച നിഷാദ് 'പൊറിഞ്ചു മറിയം ജോസ്' പ്രേക്ഷകരുടെ മർമ്മമറിഞ്ഞു കൊണ്ട് സംവിധാനം ചെയ്ത മാസ്സ് ചിത്രം ആണെന്നും കുറിച്ചു.  'ഒരു പടം ഹിറ്റാകുമ്പോൾ പി ആർ വർക്ക് നടത്തി തന്റെ സിനിമാ ഉദാത്തമാണെന്നു ചാനലുകളിലും സോഷ്യൽ മീഡിയയിലും വന്ന് വീമ്പിളക്കുന്ന ചില ന്യൂ ജെൻ സംവിധായക പ്രതിഭകൾ  ജോഷിയേട്ടന്റെ അടുത്ത് ഗുരു ദക്ഷിണ വെക്കുന്നത് നന്നായിരിക്കും' എം എ നിഷാദ് കൂട്ടിച്ചേർത്തു.

Readers Comment

Add a Comment